ഡൽഹിയിൽ അതി ശക്തമായ മഴ. 24 മണിക്കൂറിനിടെ ഒമ്പത് മരണം റിപ്പോർട്ട് ചെയ്തു. വിമാനങ്ങൾ വൈകി

ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 78.7 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 

New Update
images(1790)

ന്യൂഡൽഹി : ഡൽഹിയിൽ അതി ശക്തമായ മഴയിൽ 24 മണിക്കൂറിനിടെ ഒമ്പത് മരണം റിപ്പോർട്ട് ചെയ്തു. യമുനാ നദിയിൽ ജലനിരപ്പ് അല്പം കുറഞ്ഞെങ്കിലും അപകടനിലയ്ക്ക് മുകളിലാണ് ഒഴുക്കുന്നത്. 

Advertisment

നദീതീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. മഴകാരണം 300-ലധികം വിമാനങ്ങൾ വൈകി. കനത്തമഴയിൽ ​ഗതാ​ഗത കുരുക്കും അനുഭവപ്പെട്ടു.


ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ 78.7 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 


ശനിയാഴ്ച രാവിലെ 8.30 നും വൈകുന്നേരം 5.30 നും ഇടയിൽ 26 മില്ലിമീറ്റർ മഴ പെയ്തു. വെള്ളിയാഴ്ച രാത്രി മുതൽ ആകെ 104.7 മില്ലിമീറ്റർ മഴയാണ് ആകെ ലഭിച്ചത്. 

Advertisment