പ്രായോഗികമല്ലാത്ത നിർദേശം. പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഹാനികരം. തെരുവുനായകളെ കൂട്ടത്തോടെ ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിനെതിരെ മനേക ഗാന്ധി

പ്രായോഗികമല്ലാത്ത നിർദേശമാണിതെന്നും മേഖലയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാണെന്നും മനേക ഗാന്ധി പ്രതികരിച്ചു

New Update
images (1280 x 960 px)(21)

ഡൽഹി: രാജ്യതലസ്ഥാനത്ത് നിന്ന് എല്ലാ തെരുവ് നായകളെയും ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മുൻ കേന്ദ്ര മന്ത്രിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധി. 

Advertisment

ദില്ലി, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളിൽ നിന്ന് എല്ലാ തെരുവ് നായകളെയും ഉടൻ മാറ്റാൻ തിങ്കളാഴ്ചയാണ് സുപ്രിംകോടതി ഉത്തരവിട്ടത്. 

പ്രായോഗികമല്ലാത്ത നിർദേശമാണിതെന്നും മേഖലയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാണെന്നും മനേക ഗാന്ധി പ്രതികരിച്ചു. നായകളെ മാറ്റിക്കഴിഞ്ഞാൽ കുരങ്ങുകൾ നിലത്തിറങ്ങും. 

ഇത് തന്‍റെ സ്വന്തം വീട്ടിൽ സംഭവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. 1880-കളിൽ പാരീസിൽ എന്താണ് സംഭവിച്ചതെന്നും മനേക ഗാന്ധി വിശദീകരിച്ചു. അവർ നായകളെയും പൂച്ചകളെയും മാറ്റിയപ്പോൾ, നഗരം എലികളാൽ നിറഞ്ഞെന്നാണ് മനേക ഗാന്ധി പറഞ്ഞത്.

Advertisment