/sathyam/media/media_files/2025/08/13/sonia-election-2025-08-13-20-55-21.jpg)
ന്യൂഡൽഹി: വോട്ട് കൊള്ളയിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തടയിടാൻ സോണിയാ ഗാന്ധിക്കെതിരെ ആരോപണവുമായി ബിജെപി. സോണിയയുടെ പൗരത്വം ഉന്നയിച്ചാണ് ബിജെപിയുടെ ആരോപണം.
സോണിയ ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് തന്നെ വോട്ടർ പട്ടികയിൽ പേര് ചേർത്തിരുന്നെന്ന് ബിജെപി ഐടി സെൽ മേധാവി ആരോപിച്ചു.
1983ലാണ് സോണിയാ ഗാന്ധി ഇന്ത്യൻ പൗരത്വം നേടുന്നത്. എന്നാൽ അതിന് മൂന്ന് വർഷം മുമ്പ് 1980ൽ അവരുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെട്ടതെങ്ങനെയെന്ന് മാളവ്യ പറഞ്ഞു.
ആ സമയത്ത് ഗാന്ധി കുടുംബം താമസിച്ചിരുന്നത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 1, സഫ്ദർജങ് റോഡിൽ ആയിരുന്നു.
അന്നുവരെ ആ വിലാസത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്ന വോട്ടർമാർ ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും മനേകാ ഗാന്ധിയുമായിരുന്നു.
1980ൽ ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ഇലക്ടറൽ റോൾ പുനഃപരിശോധനക്ക് വിധേയമാക്കി. 1980 ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയായിരുന്നു ഇത്.
Sonia Gandhi’s tryst with India’s voters’ list is riddled with glaring violations of electoral law. This perhaps explains Rahul Gandhi’s fondness for regularising ineligible and illegal voters, and his opposition to the Special Intensive Revision (SIR).
— Amit Malviya (@amitmalviya) August 13, 2025
Her name first appeared… pic.twitter.com/upl1LM8Xhl
ഈ പുഃപരിശോധനാ പ്രക്രിയക്കിടെ സോണിയയുടെ പേര് 145-ാം പോളിങ് സ്‌റ്റേഷനിലെ 388-ാം സീരിയൽ നമ്പറായി ചേർക്കപ്പെട്ടുവെന്നും അമിത് മാളവ്യ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് 1982ൽ സോണിയയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാൽ 1983ൽ വീണ്ടും സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഇടം നേടിയിരുന്നു.
ആ കൊല്ലത്തെ വോട്ടർപട്ടികയുടെ പുനഃപരിശോധനയിൽ പോളിങ് സ്‌റ്റേഷൻ 140ൽ 236-ാം ക്രമനമ്പറായി സോണിയാ ഗാന്ധിയെ പട്ടികയിൽ ഉൾപ്പെടുത്തി.
വോട്ടർ രജിസ്‌ട്രേഷനുള്ള യോഗ്യതാ തീയതി 1983 ജനുവരി ഒന്നായിരുന്നു. എന്നാൽ സോണിയക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് ഏപ്രിൽ 30ന് ആയിരുന്നുവെന്നും മാളവ്യ ആരോപിച്ചു.