New Update
/sathyam/media/media_files/2025/08/13/images1817-2025-08-13-23-56-29.jpg)
ഡൽഹി: ഡൽഹിലെ തെരുവ് നായകളുമായി ബന്ധപ്പെട്ട കേസ് കേസ് നാളെ പരിഗണിക്കും. പുതുതായി രൂപീകരിച്ച മൂന്നംഗ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുക.
Advertisment
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുക.
കഴിഞ്ഞ ദിവസം തെരുവ് നായകളെ പിടികൂടി വന്ധ്യംകരണം നടത്താനും, അവയെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
നേരത്തെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാർ ഈ ബെഞ്ചിന്റെ ഭാഗമാകില്ലെന്ന് കോടതി വ്യക്തമാക്കി.
തെരുവ് നായകളെ പിടികൂടുന്നതിനെതിരായ പുതിയ ഹർജികൾ ഉൾപ്പെടെ, ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി ഹർജികളാണ് സ്പെഷ്യൽ ബെഞ്ച് പരിഗണിക്കുന്നത്.