ഗാന്ധിക്ക് മുകളിൽ സവര്‍ക്കര്‍, പെട്രോളിയം മന്ത്രാലയത്തിന്‍റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിൽ വിമര്‍ശനം ശക്തം

ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്

New Update
1001172670

ഡൽഹി : പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാ​​ദത്തിൽ. മ​ഹാത്മാ ​ഗാന്ധിക്ക് മുകളിൽ സവർക്കർ എന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

Advertisment

സംഭവത്തിൽ വിമർശനം ശക്തമാകുകയാണ്. പെട്രോളിയം മന്ത്രാലയത്തിന്‍റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. ഏറ്റവും മുകളിലായിട്ടാണ് സവര്‍ക്കറുടെ ചിത്രമുള്ളത്. കോണ്‍ഗ്രസ് അടക്കം വിമര്‍ശനം ശക്തമാക്കുന്നുണ്ട്.

 മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്‍റേത് എന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. ആരായിരുന്നു സവര്‍ക്കര്‍ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.

വകുപ്പ് കൈകാര്യ ചെയ്യുന്നവര്‍ മറുപടി പറയണം എന്ന ആവശ്യവും ശക്തമാകുന്നുണ്ട്

Advertisment