ഡൽഹിയിൽ ഹുമയൂൺ ശവകുടീരത്തിനടത്തുള്ള ദർഗയുടെ ഭിത്തി തകർന്നുവീണു. അഞ്ച് മരണം

റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു

New Update
images (1280 x 960 px)(57)

ന്യൂഡല്‍ഹി: ഡൽഹിയിൽ ഹുമയൂൺ ശവകുടീരത്തിനടത്തുള്ള ദർഗയുടെ ഉൾഭിത്തി തകർന്ന് അപകടം. അഞ്ച് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ്.

Advertisment

വൈകിട്ട് നാല് മണിയോടെയാണ് സംഭവം. റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ് ഇത്. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. 

Advertisment