യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഉഭയകക്ഷി വ്യാപാര ചര്‍ച്ച വഴിമുട്ടി. നടപടി തീരുവ വര്‍ധനയ്ക്കു പിന്നാലെ നിലനില്‍ക്കുന്ന സാമ്പത്തിക സംഘര്‍ഷത്തിന്റെ സാഹചര്യത്തിൽ

കൂടാതെ 25% അധിക തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തില്‍ വരുമെന്നിരിക്കെ ചര്‍ച്ച നടക്കുന്ന തീയതികളും പ്രധാനപ്പെട്ടതായിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്.

New Update
images (1280 x 960 px)(91)

ന്യൂഡല്‍ഹി:വ്യാപാര ചര്‍ച്ചകള്‍ക്കായുള്ള അമേരിക്കന്‍ സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഓഗസ്റ്റ് 25 മുതല്‍ 29 വരെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യുഎസ് സംഘത്തിന്റെ വ്യാപാര ചര്‍ച്ചകള്‍ മാറ്റിവെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Advertisment

തീരുവ വര്‍ധനയ്ക്കു പിന്നാലെ നിലനില്‍ക്കുന്ന സാമ്പത്തിക സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ചര്‍ച്ചകള്‍ മറ്റൊരവസരത്തില്‍ നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കു വേണ്ടിയായിരുന്നു യുഎസ് സംഘത്തിന്റെ സന്ദര്‍ശനം. 

കൂടാതെ 25% അധിക തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തില്‍ വരുമെന്നിരിക്കെ ചര്‍ച്ച നടക്കുന്ന തീയതികളും പ്രധാനപ്പെട്ടതായിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുമ്പ് ഏര്‍പ്പെടുത്തിയ 25% താരിഫുകള്‍ക്ക് പുറമേ, റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% ലെവി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ വളരെ നിര്‍ണായകമാണ്.

സെപ്റ്റംബർ-ഒക്ടോബർ മാസത്തിനുള്ളിൽ വ്യാപാരക്കരാർ സംബന്ധിച്ച് ധാരണയിലെത്തുമെന്നാണ് മുമ്പ് വ്യക്തമാക്കിയിരുന്നത്.

Advertisment