സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാൻ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകില്ല

ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടികയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും.

New Update
rahul gandhi parliament

ഡൽഹി: വോട്ട് ചോരി ആരോപണത്തിൽ കടുത്ത നിലപാടിൽ കോണ്‍ഗ്രസ്. കൂടുതൽ സംസ്ഥാനങ്ങളിലെ ക്രമക്കേടുകൾ പുറത്ത് കൊണ്ടുവരാൻ നീക്കം.

Advertisment

തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകില്ല. സംസ്ഥാനങ്ങളിൽ കമ്മീഷനെതിരെ പ്രതിഷേധം വ്യാപിപ്പിക്കാനും നീക്കമുണ്ട്.

 നിലപാട് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് ഒരാഴ്ച കാലാവധിയാണ് നൽകിയത്.

രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് ബിഹാറിലെ ഔറംഗാബാദിൽ നിന്നാണ് തുടങ്ങുക. ഗയയിൽ അവസാനിക്കും വിധമാണ് യാത്രയുടെ പദ്ധതി.

 വാർത്താസമ്മേളനത്തിന് ശേഷവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി തുടരുന്നത്.

കൂടുതൽ സംസ്ഥാനങ്ങളിലെ ക്രമക്കേട് പുറത്തുകൊണ്ടുവരാനാണ് നീക്കം.

ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടികയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയും വര്‍ഷകാല സമ്മേളനം തടസപ്പെട്ടിരുന്നു.

അതേസമയം ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയെ അഭിനന്ദിച്ച് നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം സഹകരിച്ചേക്കും.

Advertisment