New Update
/sathyam/media/media_files/2025/08/18/images-1280-x-960-px111-2025-08-18-13-07-19.jpg)
ന്യൂഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി.
Advertisment
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നീക്കം നടത്താനാണ് ആലോചന.
ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇൻഡ്യാ സഖ്യത്തിന്റെ നീക്കം. ഇൻഡ്യാ സഖ്യയോഗത്തിലാണ് ഈ അഭിപ്രായമുയർന്നത്.
രാജ്യത്തെ പ്രതിപക്ഷനേതാവിനോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശവും തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നാണ് ഇൻഡ്യ മുന്നണിയോഗം വിലയിരുത്തി.
ഇന്നലെ നടത്തിയ വാർത്താസമ്മേളത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ മാത്രമാണ് തെര.കമ്മീഷൻ മറുപടി പറഞ്ഞത്.