'വ്യാജപ്രചാരണം നടത്തി കലാപത്തിന് ശ്രമിച്ചു'. സർക്കാരിനെതിരെ ഗൂഢാലോചന നടത്തി. രാഹുൽ ഗാന്ധിക്കെതിരെ പരാതി

നേരത്തെ ബിജെപിക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന അഭിഭാഷകനാണ് വനീത് ജിന്‍ഡാല്‍.

New Update
RAHUL GANDHI

ന്യൂഡല്‍ഹി: വോട്ടുകൊള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. 

Advertisment

വ്യാജപ്രചാരണം നടത്തി കലാപത്തിന് ശ്രമിച്ചുവെന്നും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്.

നേരത്തെ ബിജെപിക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന അഭിഭാഷകനാണ് വനീത് ജിന്‍ഡാല്‍. രാഹുല്‍ ഗാന്ധിയുടെ ആരോപണം വ്യാജപ്രചാരണമാണെന്നും രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നീക്കമാണെന്നും ആരോപിച്ചാണ് വനീത് ജിന്‍ഡാല്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 

ഇത് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ഗുഢാലോചനയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്താനും അതുവഴി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നും പരാതിക്കാരന്‍ പറയുന്നു.

Advertisment