ഡൽഹിയിലെ തെരുവ് നായ്ക്കളെ പിടികൂടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജി. സുപ്രിം കോടതി വിധി നാളെ

ഇതിൽ ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി തെരുവുനായ ശല്യം തടയാൻ നിയമങ്ങളുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ലെന്ന് വിമർശച്ചിരുന്നു. 

New Update
Untitledunamm

ന്യൂഡൽഹി: ഡൽഹിയിലെ തെരുവ് നായ്ക്കളെ പിടികൂടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ നാളെ വിധി പറയും. സുപ്രിംകോടതി മൂന്നംഗ ബെഞ്ചാണ് വിധി പറയുക.

Advertisment

രാജ്യ തലസ്ഥാനത്തെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ ഹർജിയിൽ സുപ്രിംകോടതി നേരത്തെ വാദം കേട്ടിരുന്നു. 

ഇതിൽ ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി തെരുവുനായ ശല്യം തടയാൻ നിയമങ്ങളുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ലെന്ന് വിമർശച്ചിരുന്നു. 

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എൻ.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. 

Advertisment