'വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം.' തെരുവ് നായകളെ സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന ഉത്തരവ് തിരുത്തി സുപ്രിം കോടതി

എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

New Update
SUPREME COURT

 ന്യൂഡല്‍ഹി: എല്ലാ തെരുവുനായകളെയും പിടികൂടി സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന രണ്ടംഗ ബഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി തിരുത്തി. നായകളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നുവിടാമെന്ന് മുന്നംഗം ബെഞ്ചിന്റെ ഇടക്കാല വിധി.

Advertisment

എന്നാല്‍ പേവിഷ ബാധയുള്ളവയെയേയും അക്രമകാരികളേയും തുറന്നുവിടരുത്. പൊതുവിടങ്ങളില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് വിലക്കി. മൃഗസ്‌നേഹികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ദത്തെടുക്കാമെന്നും ഇടക്കാല ഉത്തരവ്.

എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.

നായകളെ ഷെല്‍ട്ടര്‍ഹോമുകളിലേക്ക് മാറ്റണമെന്ന ജസ്റ്റിസ് പര്‍ദ്ദിവാലയുടെ ഉത്തരവ് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജസ്റ്റിസ് പര്‍ദ്ദിവാലയുടെ ബെഞ്ചില്‍ നിന്നാണ് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്.

എല്ലാ പ്രദേശങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ പിടികൂടി ദേശീയ തലസ്ഥാനത്തെ നായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു ആഗസ്റ്റ് 11-ലെ സുപ്രീം കോടതി ഉത്തരവ്.

നായ സംരക്ഷണ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ഉടന്‍ സൃഷ്ടിച്ച് എട്ട് ആഴ്ചയ്ക്കുള്ളില്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

ഉത്തരവ് നടപ്പിലാക്കുന്നത് തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇത് രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. നായ പ്രേമികള്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. തുടര്‍ന്നാണ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. 

Advertisment