/sathyam/media/media_files/2025/08/23/modi-visit-2025-08-23-00-36-58.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ചൈന, ജപ്പാൻ രാജ്യങ്ങൾ സന്ദർശിക്കും.
യുഎസിന്റെ തീരുവ ഉപരോധത്തിന്്ഇടയിലെ മോദിയുടെ ചൈന സന്ദർശനം നിർണായകമാണ്. ചൈന-ഇന്ത്യ സാമ്പത്തിക ബന്ധം കൂടുതൽ ദൃഢമാകാനാണ് സാധ്യത.
പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരം ഓഗസ്റ്റ് 29, 30 തീയതികളിൽ പ്രധാനമന്ത്രി മോദി ജപ്പാൻ സന്ദർശിക്കും.
ഇത് അദ്ദേഹത്തിന്റെ എട്ടാമത്തെ ജപ്പാൻ സന്ദർശനവും പ്രധാനമന്ത്രി ഇഷിബയുമായുള്ള ആദ്യ ഉച്ചകോടിയും ആയിരിക്കും.
പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ, നവീകരണം, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നീ മേഖലകളിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം ഇരു നേതാക്കളും അവലോകനം ചെയ്യും. അതോടൊപ്പം പ്രാദേശികവും ആഗോളവുമായ പ്രധാന വിഷയങ്ങളും ചർച്ച ചെയ്യും.
ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്ന് വരെ എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി ചൈനയിൽ എത്തുന്നത്. ചൈനയിലെ ടിയാൻജിനിലാണ് ഉച്ചകോടി. 2017 മുതൽ ഇന്ത്യ എസ്‌സിഒയിൽ അംഗമാണ്.