New Update
/sathyam/media/media_files/2024/12/04/2SXWjmN4tmAqcUGBlqAr.jpg)
ഡൽഹി: വോട്ടു കൊള്ളക്കെതിരായ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ഏഴാം ദിവസത്തിൽ.
Advertisment
കതിഹാർ കോർഹയിൽ നിന്നും പൂർണിയയിലെ കദ്വയിലേക്കാണ് ഇന്നത്തെ യാത്ര. ഇന്ത്യ സഖ്യ മുഖ്യമന്ത്രിമാരെയും നേതാക്കളെയും പങ്കെടുപ്പിച്ച് പോരാട്ടം ശക്തമാക്കാൻ ആണ് തീരുമാനം.
ആഗസ്റ്റ് 26നും 27നും പ്രിയങ്ക ഗാന്ധി യാത്രയിൽ പങ്കെടുക്കും. ആഗസ്റ്റ് 27 ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും 29ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും യാത്രയ്‌ക്കെത്തും.
ആഗസ്റ്റ് 30ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് യാത്ര നയിക്കും.
ഹേമന്ത് സോറൻ , രേവന്ത് റെഡി, സുഖ്വിന്ദർ സുഖു തുടങ്ങിയവരും യാത്രയുടെ ഭാഗമാകും.