ഇത് എനിക്കും ബാധകം. വിവാഹ കാര്യത്തില്‍ രസകരമായ മറുപടിയുമായി രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള രസകരമായ സംഭാഷണം വൈറൽ

പ്രതിപക്ഷ സഖ്യത്തിലെ എല്ലാ ഘടകകക്ഷികളും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

New Update
43605

പട്‌ന: ബിഹാറിലെ അരാരിയയില്‍ നടന്ന സംയുക്ത പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള രസകരമായ സംഭാഷണം വൈറലായിരിക്കുകയാണ്.

Advertisment

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ മുന്നണിയുടെ ഐക്യം ഉറപ്പിച്ചു സംസാരിക്കുന്നതിനിടയിലാണ് ഇരുവരുടെയും തമാശ നിറഞ്ഞ സംഭാഷണമുണ്ടായത്.

ചിരാഗ് പാസ്വാന്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു. ചിരാഗ് പസ്വാന്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം.

അദ്ദേഹം എന്റെ മൂത്ത സഹോദരനാണ്, തേജസ്വി പറഞ്ഞു. ഇത് കേട്ടതും എനിക്കും ഇത് ബാധകമാണെന്നായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധിയും ഉടന്‍ പ്രതികരിച്ചു.

ഉടന്‍ തന്നെ തേജസ്വി യാദവ് തമാശരൂപേണ പറഞ്ഞു, 'അത് എന്റെ അച്ഛന്‍ (ലാലു യാദവ്) പണ്ടേ നിങ്ങളോട് പറയുന്നതാണ്.

ഉടന്‍ തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലേക്ക് ശ്രദ്ധ മാറ്റി രാഹുല്‍ ഗാന്ധി സംസാരിച്ചു. ബിഹാറിലെ 'ഇന്ത്യ' മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടാണെന്നും ഉടന്‍ തന്നെ ഒരു പൊതു പ്രകടനപത്രിക പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യ മുന്നണി ഉടന്‍ തന്നെ ഒരു പൊതു പ്രകടനപത്രിക പുറത്തിറക്കും.

 പ്രതിപക്ഷ സഖ്യത്തിലെ എല്ലാ ഘടകകക്ഷികളും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

അതിന്റെ ഫലം ഫലപ്രദമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment