നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന കെ എ പോളിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

 കെ എ പോളിന്റെ ഹർജിക്ക് കേന്ദ്രം ഇന്ന് മറുപടി നൽകും.

New Update
supreme court

ഡൽഹി: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയും സുവിശേഷകൻ കെ എ പോൾ നൽകിയ ഹർജിയുമാണ് പരിഗണിക്കുക. 

Advertisment

നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്നാണ് കെ എ പോളിന്റെ ഹർജി. കേസിൽ ഇടപെടുന്നതിൽ നിന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

 കെ എ പോളിന്റെ ഹർജിക്ക് കേന്ദ്രം ഇന്ന് മറുപടി നൽകും. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

Advertisment