രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര പത്താം ദിനത്തിൽ.പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ടുകെട്ടാണെന്ന് രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപി സെല്ല് പോലെയാണെന്ന് തേജസ്വി യാദവും ആരോപിച്ചിരുന്നു.

New Update
images (1280 x 960 px)(294)

ന്യൂഡൽഹി: വോട്ട് കൊള്ളക്ക് എതിരായ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര പത്താം ദിനത്തിൽ. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.

Advertisment

സുപോളിൽ നിന്ന് ദർഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. അഖിലേഷ് യാദവ്, മുഖ്യമന്ത്രിമാരായ എം.കെ സ്റ്റാലിൻ, സിദ്ധരാമയ്യ, ഹേമന്ദ് സോറൻ, രേവന്ദ് റെഡി, സുഖ്വീന്ദർ സിങ് സുഖു എന്നിവരും അടുത്ത ദിവസങ്ങളിൽ യാത്രക്ക് എത്തും.

സെപ്റ്റംബർ ഒന്നിന് പട്നയിലാണ് യാത്രയുടെ സമാപനം. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ടുകെട്ടാണെന്ന് രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപി സെല്ല് പോലെയാണെന്ന് തേജസ്വി യാദവും ആരോപിച്ചിരുന്നു.

Advertisment