ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷം. കത്രയിൽ മണ്ണിടിച്ചിലിൽ 30 മരണം.മേഘവിസ്‌ഫോടനം ഉണ്ടായ ഡോഡയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഇന്നലെ ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായിരുന്നു.

New Update
images (1280 x 960 px)(304)

ന്യൂഡൽഹി: ജമ്മുകശ്മീരിൽ മഴക്കെടുതി രൂക്ഷം. കത്രയിൽ മണ്ണിടിച്ചിലിൽ 30 പേർ മരിച്ചു. വൈഷ്‌ണോദേവി ക്ഷേത്രത്തിന് സമീപത്തെ മണ്ണിടിച്ചിലിലാണ് മരണം. മേഘവിസ്‌ഫോടനം ഉണ്ടായ ഡോഡയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Advertisment

ഇന്നലെ ജമ്മുകശ്മീരിലെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. പലയിടത്തും സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല വ്യക്തമാക്കിയിരുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളോട് മാറിതാമസിക്കാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. നിരവധി ഇടങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

ഇന്നലെതന്നെ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര നിർത്തിവെച്ചിരുന്നു.

Advertisment