/sathyam/media/media_files/2025/08/29/1001207582-2025-08-29-11-36-30.jpg)
ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. വെള്ളിയാഴ്ച പുലര്‍ച്ചെ ചമോലി, രുദ്രപ്രയാഗ് ജില്ലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും ദമ്പതിമാര്‍ ഉള്‍പ്പടെ മൂന്നുപേരെ കാണാതായെന്നും വീടുകള്‍ തകര്‍ന്നെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
നിരവധി വളര്‍ത്തുമൃഗങ്ങളും മണ്ണിനടിയില്‍ കുടുങ്ങി. ചമോലി ജില്ലയിലെ ദേവല്‍ പ്രദേശത്താണ് മേഘവിസ്‌ഫോടനം ഏറ്റവും ദുരിതം വിതച്ചത്.
മണ്ണിനടയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ദമ്പതിമാര്‍ ഉള്‍പ്പടെ മൂന്നുപേരെ കാണാതായെന്നും ഏകദേശം 20-ഓളം കന്നുകാലികള്‍ ചെളിയിലും പാറകളിലും കുടുങ്ങിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അവരുടെ വീടുകളും കാലിത്തൊഴുത്തുകളും പൂര്‍ണ്ണമായും മണ്ണിനടിയിലായെന്ന് ചമോലി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.