ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; കുടുങ്ങിക്കിടക്കുന്ന സഞ്ചാരികളിൽ 18 മലയാളികളും, അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യം

ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മലയാളികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. 

New Update
photos(74)

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ 18 മലയാളികൾ കുടുങ്ങി. ഇതിൽ മൂന്ന് പേർ കൊച്ചിയിൽ നിന്നുള്ളവരാണ്. കൽപ എന്ന സ്ഥലത്ത് കുടുങ്ങിയെന്ന് സംഘത്തിലുള്ള കൊച്ചി സ്വദേശി ജിസാൻ സാവോ പറഞ്ഞു. 25 പേരടങ്ങുന്ന സംഘമാണ് കൽപ്പയിൽ കുടുങ്ങിക്കിടക്കുന്നത്. 

Advertisment

ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മലയാളികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. 


നിലവിൽ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും സാവോ അറിയിച്ചു.


രണ്ട് ദിവസമായി പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം റോഡ് മുഖേന യാത്ര സാദ്ധ്യമല്ല. സംഘത്തിലുള്ളവരിൽ ചിലർക്ക് ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടെന്നാണ് വിവരം.

അതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പുമുണ്ട്. ഡോഡ, ചാമോലി, റമ്പാൻ, റിയാസി എന്നിവിടങ്ങളിലെ മിന്നൽ പ്രളത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ്, ധാരാളി എന്നിവിടങ്ങളിൽ 80 ഓളം പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ജമ്മുകശ്മീർ സന്ദർശിക്കും. 

Advertisment