New Update
/sathyam/media/media_files/70x8hY0It4swNSuPEdkw.jpg)
ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ പാചകവാതക വിലയിൽ 51.50 രൂപ കുറവുവരുത്തി എണ്ണക്കമ്പനികൾ. എണ്ണ വിപണന കമ്പനികളുടെ പ്രതിമാസ പരിഷ്‌കരണത്തിലാണ് തീരുമാനം.
Advertisment
വിലക്കുറവ് രാജ്യത്തുടനീളമുള്ള വാണിജ്യ ഉപഭോക്താക്കൾക്ക് ആശ്വാസമാകും. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിലാകും.
ഡൽഹിയിൽ, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില സെപ്റ്റംബർ ഒന്ന് മുതൽ 1580 രൂപയായിരിക്കും.
ഓഗസ്റ്റ് ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 33.50 രൂപ കുറച്ചപ്പോൾ ജൂലായ് ഒന്നിന് 58.50 രൂപയാണ് കുറച്ചത്.