പാചകവാതക സിലിണ്ടറുകൾക്ക് വില കുറച്ചു. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിൽ

ജൂലൈ 1 ന് എൽപിജി സിലിണ്ടറിന് 58.50 രൂപയും ആഗസ്റ്റ് 1 ന് 33.50 രൂപയും ഇന്ധനകമ്പനികള്‍ കുറച്ചിരുന്നു

New Update
lpg gas cylender news

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് വില കുറച്ചു . 51.50 രൂപയാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

Advertisment

ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറുകൾക്ക് 1580 രൂപയായി . 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

ജൂലൈ 1 ന് എൽപിജി സിലിണ്ടറിന് 58.50 രൂപയും ആഗസ്റ്റ് 1 ന് 33.50 രൂപയും ഇന്ധനകമ്പനികള്‍ കുറച്ചിരുന്നു.നേരത്തെ, ജൂണിൽ ഏകദേശം 24, രൂപയും ഏപ്രിലിൽ 41, രൂപയും ഫെബ്രുവരിയിൽ ഏഴ് രൂപയും കുറച്ചിരുന്നു.

Advertisment