/sathyam/media/media_files/2025/09/01/photos93-2025-09-01-10-46-54.jpg)
ഡൽഹി: ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ സംഘടന കൂട്ടമായി നേരിടണമെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിൻറെ ഇരയാണ് ഇന്ത്യ.
ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്‍സിഒ ഉറച്ച നിലപാട് എടുക്കണം. ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നും മോദി പറഞ്ഞു.
പ്രസംഗത്തിനിടെ പഹൽഗാം ആക്രമണം പരാമർശിച്ച മോദി, മാനുഷികതയിൽ വിശ്വസിക്കുന്ന ഏവർക്കുമെതിരായ ആക്രമണമാണ് പഹൽഗാമിൽ കണ്ടതെന്നും പറഞ്ഞു. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി.
അതേസമയം, ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനും ചൈന പ്രസിഡന്റ് ഷി ജിൻപിങും നരേന്ദ്രമോദിയും തമ്മിൽ ചർച്ച നടത്തി.
ഫോട്ടോ സെഷന് മുൻപായാണ് മൂന്ന് നേതാക്കളും ചേർന്ന് ഹ്രസ്വ ചർച്ച നടത്തിയത്. ശേഷം, ഉച്ചകോടി വേദിയിൽ മോദി എത്തിയത് വ്ളാദിമിർ പുടിനൊപ്പമാണ്.
പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിൻപിങുമായും പുടിനുമായും കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ചൈനയിലെ ടിൻജിയാനിലാണ് ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കുന്നത്.
റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം ഒമ്പതരയ്ക്ക് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു നിൽക്കാനാണ് സാധ്യത.