New Update
/sathyam/media/media_files/2025/09/02/photos100-2025-09-02-10-56-55.jpg)
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഡൽഹിയിൽ പ്രളയ സമാനമായ സാഹചര്യമാണെന്ന് അധികൃതർ അറിയിച്ചു.
Advertisment
ഡൽഹിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതൽ ലോഹ പുലിലൂടെയുള്ള ഗതാഗതം നിർത്തിവെക്കും.
പഞ്ചാബിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ.
ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കശ്മീരിലുമായി 15 ലധികം പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയിൽ മരിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു