/sathyam/media/media_files/2025/09/04/gst-2025-09-04-20-36-52.jpg)
ഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീരുമാനിചെങ്കിലും ഇതിൻ്റെ ഗുണം സാധാരണക്കാർക്ക് കിട്ടാതിരിക്കാൻ കമ്പനികളൂടെ നീക്കം.
ജിഎസ്ടി ഇളവിൻ്റെ മറവിൽ എല്ലാ സാധനങ്ങൾക്കും വില കൂട്ടാനാണ് നീക്കം. ഉദാഹരണത്തിന് സിമൻ്റ് ചാക്ക് ഒന്നിനു 30 രൂപ എങ്കിലും കുറയേണ്ടതാണ്.
എന്നാല് സിമൻ്റ് കമ്പനികളുടെ സംയുക്ത നീക്കം സിമൻ്റ് വില കൂട്ടാനാണ്. അതോടെ ജിഎസ്ടി ഇളവിൻ്റെ ഗുണം ജനങ്ങൾക്ക് കിട്ടില്ല.
സമാനമായി മറ്റു എല്ലാ മേഖലകളിലും വില കൂട്ടാനാണ് നീക്കം. മന്ത്രി ബാലഗോപാൽ ഇന്ന് ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ നികുതി കുറവ് ആണ് കേന്ദ്രം വരുത്തിയത്. നിലവിലെ 12%, 28% സ്ളാബുകൾ നിറുത്തലാക്കാനും 5%, 18% നിരക്കുകൾ തുടരാനുമാണ് തീരുമാനം.
12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും.
ആഡംബര ഉത്പന്നങ്ങൾ, ലഹരി വസ്‌തുക്കൾ, പുകയില ഉത്പന്നങ്ങൾ എന്നിവയ്‌ക്ക് 40 % ജി.എസ്.ടി ഏർപ്പെടുത്തും.
നികുതി കുറയുന്നതോടെ, ആഭ്യന്തര വിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കാമെന്നും യു.എസിന്റെ 50% ഇറക്കുമതി തീരുവ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാമെന്നും സർക്കാർ കരുതുന്നു.
നിലവിൽ 12 ശതമാനം നികുതിക്ക് കീഴിലുള്ള ഏകദേശം 99 ശതമാനം ഇനങ്ങളും 5 ശതമാനത്തിലേക്കും 28 ശതമാനം നികുതി ചുമത്തുന്ന 90 ശതമാനം സാധനങ്ങളും 18 ശതമാനം വിഭാഗത്തിലേക്കും മാറും.
അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക നികുതി ചുമത്തിയത് കാരണമാണ് ഇന്ത്യ നികുതി വെട്ടിക്കുറച്ചത്. കൂടുതൽ ഉൽപന്നങ്ങൾ ഇവിടുത്തെ വിപണിയിൽ വിൽക്കുക ആണ് ലക്ഷ്യം.
ലോകത്തിൻ്റെ മരുന്ന് ശാല എന്ന പേര് ഇന്ത്യക്ക് ആണുള്ളത്. ലോകം മുഴുവൻ ഇവിടെ നിന്നും മരുന്നുകൾ കയറ്റി അയക്കുന്നു. എന്നാലിവിടെ മരുന്നിനു വലിയ നികുതി ആയിരുന്നു. ഇപ്പോള് ഇത് എല്ലാ മരുന്നുകളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായി കുറച്ചു.
5 ശതമാനത്തിലേക്ക് വന്നവ ഇവ ആണ്. മരുന്ന്, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ബാൻഡേജ്, ഗ്ലൂക്കോമീറ്റർ, ഹോട്ടൽ അക്കോമഡേഷൻ സർവീസസ്, ജിം, സലൂൺ, യോഗ സെന്റർ, പാക്കേജ്ഡ് ഭുജിയ, സോസ്, പാസ്‌ത, ഇൻസ്റ്റന്റ് നൂഡിൽസ്, ചോക്കലേറ്റ്, കോഫി, ശീതികരിച്ച മാംസം, കോൺഫ്ലേക്‌സ്, ബട്ടർ, നെയ്യ്, ട്രാക്‌ടർ, കൃഷിക്കുള്ള മെഷീനുകൾ.
28%ൽ നിന്ന് 18%, എ.സി, വാഷിംഗ് മെഷീൻ, ടി.വി, സിമന്റ്, 1200 സിസി വരെയുള്ള ചെറുകാറുകൾ, 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, ആംബുലൻസ്.
18%ൽ നിന്ന് 5% 2500 രൂപ വരെ വിലയുള്ള തുണിത്തരങ്ങളും ചെരുപ്പുകളും, ടൂത്ത് പേസ്റ്റ്, സോപ്പ്-ഷാമ്പു, കോൺഫ്ളേക്‌സ്, പേസ്ട്രി, ബിസ്‌ക്കറ്റ്, ഐസ്‌ക്രീം, മിനറൽ വാട്ടർ.
12%ൽ നിന്ന് 5% ട്രാക്‌ടർ, രാസവളം, കീടനാശിനികൾ, ബട്ടർ, ഡ്രൈ നട്ട്സ്, ഉപ്പുള്ള പലഹാരങ്ങൾ, സെസ് ഒഴിവായേക്കും. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങൾക്ക് ജിഎസ്ടി ഇല്ല.
പുതിയ പരിഷ്കരണങ്ങൾ അനുസരിച്ച് നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും. ടൂത്ത്പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയർ ഓയിൽ തുടങ്ങിയവ ഇനി 5% ജിഎസ്ടി സ്ലാബിൽ ഉൾപ്പെടും.
2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും നികുതി 5 ശതമാനമായി കുറയും. കൂടാതെ, പനീർ, വെണ്ണ, ചപ്പാത്തി, ജീവൻരക്ഷാ മരുന്നുകൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി.
അഞ്ച് ശതമാനം നികുതി: നിത്യോപയോഗ സാധനങ്ങൾ, 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ, ഗ്ലൂക്കോ മീറ്റർ, കണ്ണാടി, സോളാർ പാനലുകൾ എന്നിവ ഈ സ്ലാബിൽ വരും.
പതിനെട്ട് ശതമാനം നികുതി: ടി.വി., സിമന്റ്, മാർബിൾ, ഗ്രാനൈറ്റ്, ഓട്ടോ പാർട്സ്, മൂന്ന് ചക്ര വാഹനങ്ങൾ, രാസവളം, കീടനാശിനികൾ എന്നിവയ്ക്ക് 18% നികുതിയായിരിക്കും.
350 സി.സി.യിൽ താഴെയുള്ള ചെറിയ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും നികുതി 28-ൽ നിന്ന് 18 ശതമാനമായി കുറയും.
വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. പാൻ മസാല, സിഗരറ്റ് എന്നിവയുടെ വില കൂടും.