'ആസിയൻ കരാർ പുതുക്കാനും സിംഗപ്പൂരുമായുള്ള വ്യാപാര ബന്ധം വികസിപ്പിക്കാനും ചർച്ചയിൽ ധാരണയായി': നരേന്ദ്ര മോദി

സിംഗപ്പൂരിനും ഇന്ത്യയ്ക്കും ഇടയിലുള്ള പ്രത്യേക വ്യാപാര കരാറിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനായുള്ള മാറ്റം വരുത്തും. 

New Update
modi

ഡൽഹി:  ഇന്ത്യ ആസിയൻ കരാർ പുതുക്കാനും സിംഗപ്പൂരുമായുള്ള വ്യാപാര ബന്ധം വികസിപ്പിക്കാനും ഇന്ത്യ- സിംഗപ്പൂർ ചർച്ചയിൽ ധാരണയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

Advertisment

ഇന്ത്യ സ്ഥിരതയുള്ള രാജ്യമാണെന്നും നേരിട്ടുള്ള വിദേശ നിക്ഷേപം കൂട്ടുമെന്നും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങും പ്രതികരിച്ചു.

സിംഗപ്പൂരിനും ഇന്ത്യയ്ക്കും ഇടയിലുള്ള പ്രത്യേക വ്യാപാര കരാറിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനായുള്ള മാറ്റം വരുത്തും. 

ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ നാലിലൊന്നും വരുന്നത് സിംഗപ്പൂരിൽ നിന്നാണെന്ന് നരേന്ദ്രമോദിയുമായുള്ള ചർച്ചയ്ക്ക് ശേഷം ലോറൻസ് വോങ് ചൂണ്ടിക്കാട്ടി. 

അമേരിക്കയുടെ താരിഫ് സമ്മർദ്ദം ഇരുനേതാക്കളും ചർച്ച ചെയ്തു എന്നാണ് സൂചന. മലാക്ക കടലിടുക്കിൽ ജോയിൻറ് പട്രോളിംഗിനുള്ള ഇന്ത്യയുടെ നിർദ്ദേശം സിംഗപ്പൂർ അംഗീകരിച്ചു.

Advertisment