New Update
/sathyam/media/media_files/2025/06/01/LOu4KbsQfjptmgMJ2WOv.jpg)
ന്യൂഡൽഹി: ജിഎസ്ടി നിരക്കുകളിൽ ഇരട്ട സ്ലാബിന് അംഗീകാരം. അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകൾക്ക് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകി.
Advertisment
12 ശതമാനം, 28 ശതമാനം നിരക്കുകൾ ഒഴിവാക്കും. പുതുക്കിയ നിരക്കുകൾ സെപ്തംബർ 22 മുതൽ നിലവിൽ വരും.
പുതിയ നിരക്കുകൾ കർഷകർക്ക് ഗുണകരമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 175 ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകും.
വസ്ത്രങ്ങൾ, ഹെയർ ഓയിൽ, സിമന്റ്, മോട്ടോർ സൈക്കിൾ, കീടനാശിനി, വളം നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ, ടെലിവിഷൻ തുടങ്ങിയവയുട വില കുറയും.
ട്രാക്ടറുകൾ, കൃഷിയാവശ്യത്തിനുള്ള യന്ത്രങ്ങൾ തുടങ്ങിയവയുടെ നികുതി അഞ്ച് ശതമാനമാകും. 33 ജീവൻരക്ഷാ മരുന്നുകൾക്ക് നികുതിയില്ല.
സിഗരറ്റ്, പുകയില ഉത്പന്നങ്ങൾ, ശീതള പാനീയങ്ങൾ തുടങ്ങിയവയുടെ നികുതി 40 ശതമാനമായിരിക്കും. കാൻസർ മരുന്നുകൾക്ക് നികുതി കുറയും.