New Update
/sathyam/media/media_files/2025/06/27/untitleddelfiredelhi-airport-2025-06-27-11-12-10.jpg)
ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-3 ല്‍ ബോംബ് ഭീഷണി ഉണ്ടെന്ന വാര്‍ത്ത പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാല്‍, വിശദമായ അന്വേഷണത്തിന് ശേഷം ഇത് തെറ്റായ ഭീഷണിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Advertisment
വ്യാഴാഴ്ച പുലര്‍ച്ചെ 4:42ഓടെയാണ് ടെര്‍മിനല്‍-3 ല്‍ ബോംബ് ഉള്ളതായി സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ ഒരു വിമാനത്തില്‍ നിന്ന് ജീവനക്കാര്‍ കണ്ടെത്തിയത്. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, വ്യാപകമായ തിരച്ചില്‍ നടത്തി. തുടര്‍ന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് അധികൃതര്‍ ഇത് വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 4:42ന് ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കോള്‍ ലഭിച്ചതായും, ഉടന്‍ തിരച്ചില്‍ ആരംഭിച്ചതായും ഡല്‍ഹി ഫയര്‍ സര്‍വീസസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us