ഡൽഹി വിമാനത്താവളത്തിൽ ടേക്ക് ഓഫിനുള്ള റൺവേയിൽ വിമാനം ലാൻഡ് ചെയ്തു. ഒഴിവായത് വന്‍ ദുരന്തം

കാബൂളിൽ നിന്നുള്ള എഫ്‌ജി 311 വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് 12.07 ന് ഡൽഹിയിൽ എത്തിയത്.

New Update
1511966-bab

ഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽ ടേക്ക് ഓഫിനുള്ള റൺവേയിൽ വിമാനം ലാൻഡ് ചെയ്തു.കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനമാണ് തെറ്റായ റൺവേയിൽ ലാൻഡ് ചെയ്തത്.

Advertisment

ഇന്നലെ ഉച്ചക്കാണ് സംഭവം.റൺവേയിൽ ടേക്ക് ഓഫിന് മറ്റു വിമാനങ്ങൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. പിഴവ് പറ്റിയതിൽ വ്യോമയാന അധികൃതർ അന്വേഷണം ആരംഭിച്ചു. 

കാബൂളിൽ നിന്നുള്ള എഫ്‌ജി 311 വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് 12.07 ന് ഡൽഹിയിൽ എത്തിയത്.

വിമാനം റൺവേയിൽ അബദ്ധത്തിൽ ഇറക്കിയതാണോ അതോ ഡൽഹി എയർ ട്രാഫിക് കൺട്രോളറുടെ നിർദ്ദേശപ്രകാരമാണോ ഇത് ചെയ്തതെന്ന് കണ്ടെത്താനാണ് അന്വേഷണം നടത്തുന്നത്.

Advertisment