ഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും.
എഎപിയും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്
70 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടാം വാരം ഒറ്റഘട്ടമായി നടക്കാനാണ് സാധ്യത.
മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അധികാരം പിടിച്ചെടുക്കാനാണ് ബിജെപി നോക്കുന്നത്.
വിജയിയാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ്.