/sathyam/media/media_files/2025/11/16/delhi-blast-2-1-2025-11-16-18-27-14.webp)
ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു വനിതാ ഡോക്ടർ കൂടി കസ്റ്റഡിയിൽ. കശ്മീർ സർക്കാർ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വനിതാ ഡോക്ടറെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തത്.
ജമ്മു മുതൽ ഡൽഹി വരെ നീളുന്ന വൈറ്റ് കോളർ ഭീകരവാദ ശൃംഖലയുടെ തെളിവുകൾ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി.
ജമ്മു കശ്മീർ പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സംഘം അനന്ത്നാ​ഗിലെ മലക്നാ​ഗ് പ്രദേശത്തെ വാടക വീട്ടിൽ നടത്തിയ റെയ്ഡിനു പിന്നാലെയാണ് വനിതാ ഡോക്ടറെ പിടികൂടിയത്.
ഡോ. പ്രിയങ്ക ശർമ എന്നാണ് ഇവരുടെ പേര്. അനന്ത്നാ​ഗിലെ ജിഎംസിയിലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഇതേ ആശുപത്രിയിലെ മുൻ ജീവനക്കാരനായ അദീലിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇന്ററലിജൻസ് വിഭാ​ഗം അന്വേഷണം വ്യാപിപ്പിച്ചത്.
ഭീകരവാദ ശൃംഖലയ്ക്കു സാമ്പത്തികമായും മറ്റും സഹായങ്ങൾ നൽകുന്നവരെക്കുറിച്ച് ഉദ്യോ​ഗസ്ഥർക്കു വിവരങ്ങളും കിട്ടി. ഫോൺ വിളിച്ചതിന്റെ വിവരങ്ങളും പരിശോധിച്ചു. ഈ പരിശോധനയിലാണ് വനിതാ ഡോക്ടറെ കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us