ഡല്‍ഹി സ്‌ഫോടനം:  അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിൽ. ഇഡി റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.

സര്‍വകലാശാലയുടെ സ്ഥാപക ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

New Update
al

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ ഇടം പിടിച്ച അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റിലായത്. ഇഡി റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.

Advertisment

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെയും ഫരീദാബാദില്‍ അറസ്റ്റിലായ മുസമിലിന്റെയും അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയിലെ മുറികളില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വലിയ സ്‌ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

സര്‍വകലാശാലയുടെ സ്ഥാപക ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അതിന് പിന്നാലെയാണ് ജാവേദ് അഹമ്മദും അറസ്റ്റിലാവുന്നത്.

ഭീകരബന്ധമുള്ള ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അൽ ഫലാഹ് മെഡിക്കൽ കോളജിലെ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 52 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

redfort

 ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്തിയ ഡോ.ഉമർ നബിയെയും അറസ്റ്റിലായ ഡോ. മുസമ്മിൽ അഹമ്മദ് ഗനായിയെയുമെല്ലാം ബന്ധിപ്പിക്കുന്ന കണ്ണിയായാണു ഫരീദാബാദ് ധൗജിലെ അൽ ഫലാഹ് മെഡിക്കൽ കോളജ് ആൻഡ് റിസർച് സെന്റർ പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

Advertisment