/sathyam/media/media_files/2025/11/28/shahin-2025-11-28-19-11-09.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അല്‍ ഫലാഹ് സര്‍വകലാശാലയിെല ഡോ. ഷഹീന്‍ ഷാഹിദും ഡോ. മുസമ്മീല്‍ ഷക്കീലും കമിതാക്കളല്ലെന്നും ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നും റിപ്പോര്‍ട്ട്.
ഇവരുടെ വിവാഹം രണ്ടു വര്‍ഷം മുമ്പ് നടന്നതായും സ്‌ഫോടന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം നല്‍കിയത് ഷഹീന്‍ ഷാഹിദ് ആണെന്നുമാണ് എന്‍ഐഎ യുടെ കണ്ടെത്തല്‍.
ജെയ്‌ഷെ ഭീകരപ്രവര്‍ത്തനത്തിന്റെ പ്രധാന കണ്ണികളിലൊരാളാണ് ഷഹീന്‍ ഹാഹിദ്.
ഭീകരസംഘടനയ്ക്കായി ഇവര്‍ ഇതിനകം 28 ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം.
മതപരമായ സക്കാത്താണെന്നാണ് ഷെഹീന്‍ ഇതിന് നല്‍കിയിരിക്കുന്ന മൊഴി.
/filters:format(webp)/sathyam/media/media_files/2025/11/18/delhi-blast-1762873793-2025-11-18-07-03-24.webp)
എന്നാല്‍ ഇവര്‍ ഡല്‍ഹിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മുസമ്മിലിന് 2023 ല്‍ നല്‍കിയത് 6.5 ലക്ഷം രൂപയാണ്.
ചാവേര്‍ ആക്രമണം നടത്തിയ ഉമറിന് കാര്‍ വാങ്ങാനായി പിറ്റേ വര്‍ഷം നല്‍കിയത് മൂന്ന് ലക്ഷം രൂപയും നല്‍കിയതായി കണ്ടെത്തി.
/filters:format(webp)/sathyam/media/media_files/2025/11/16/delhi-blast-2-1-2025-11-16-18-27-14.webp)
ഷെഹീന്‍ഷായും മുസമ്മീലും കമിതാക്കളാണെന്നായിരുന്നു ആദ്യം പോലീസ് കരുതിയിരുന്നെങ്കിലൂം ഇവര്‍ വിവാഹിതരാണെന്നും 2023 സെപ്തംബറില്‍ ഫലാഹ് സര്‍വകലാശാലയ്ക്കടുത്തുള്ള പള്ളിയില്‍ ഇവരുടെ നിക്കാഹ് കഴിഞ്ഞതായുമാണ് വിവരം.
ഫരീദാബാദിലെ ഫത്തേപൂര്‍ ടാഗയിലും ധൗജിലും ഒളിത്താവളങ്ങള്‍ വാടകയ്ക്കെടുത്തതിനു പുറമേ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ മുസമ്മില്‍ എടുത്ത മറ്റു രണ്ട് വാടകവീടുകള്‍ കൂടി പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ഖോരി ജമാല്‍പൂര്‍ ഗ്രാമത്തിലാണ് ഇതുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us