ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസിൽ നിർണായക വഴിത്തിരിവ്. വൈറ്റ് കോളർ ഭീകരസംഘത്തിന് വിദേശത്ത് നിന്ന് 42 ബോംബ് നിർമാണ വീഡിയോകൾ ലഭിച്ചു

കേസിൽ അറസ്റ്റിലായ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടർ മുസമ്മിൽ അഹമ്മദ് ഗനായിയുടെ ഫോൺ, ലാപ്‌ടോപ്പ് എന്നിവയിൽ നിന്നാണ് അന്വേഷണസംഘം വീഡിയോകൾ കണ്ടെത്തിയത്.

New Update
redfort

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസിൽ നിർണായക വഴിത്തിരിവ്. വൈറ്റ് കോളർ ഭീകരസംഘത്തിന് വിദേശത്ത് നിന്ന് 42 ബോംബ് നിർമാണ വീഡിയോകൾ ലഭിച്ചെന്ന് അന്വേഷണ സംഘം. ദേശീയമാധ്യമത്തോടാണ് അന്വേഷണസംഘം ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

കേസിൽ അറസ്റ്റിലായ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടർ മുസമ്മിൽ അഹമ്മദ് ഗനായിയുടെ ഫോൺ, ലാപ്‌ടോപ്പ് എന്നിവയിൽ നിന്നാണ് അന്വേഷണസംഘം വീഡിയോകൾ കണ്ടെത്തിയത്.

ഹൻസുള്ള എന്ന വിദേശ ഹാൻഡിലുകളിൽ നിന്നാണ് മുസമ്മിൽ അഹമ്മദ് ഗനായിയുടെ ലാപ്‌ടോപ്പിലേക്ക് വീഡിയോകൾ ലഭിച്ചിരിക്കുന്നത്.

സ്ഫോടനം നടത്തിയ ഉമർ നബിയുടെ സഹപ്രവർത്തകനും കൂട്ടാളിയുമായിരുന്നു അറസ്റ്റിലായ ഗനായി.

ചാവേർ ആക്രമണത്തിന് പ്രതികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് വീഡിയോകളെന്നും അന്വേഷണ സംഘം പറഞ്ഞു.

Advertisment