ഡല്‍ഹി: ലക്ഷ്മി നഗറിലെ വികാസ് മാര്‍ഗില്‍ റോഡപകടം. ബസ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചു. ഈ അപകടത്തില്‍, റോഡരികില്‍ ഓട്ടോ പാര്‍ക്ക് ചെയ്ത ശേഷം യാത്രക്കാര്‍ക്കായി കാത്തിരിക്കുകയായിരുന്ന ഡ്രൈവര്‍ മരിച്ചു.
വികാസ് മാര്‍ഗില്‍ നിന്ന് ജീല്‍ ഖുരഞ്ചയിലേക്ക് പോകുകയായിരുന്നു ദേവി ബസ്. ബസ് ഡ്രൈവര്‍ക്ക് അപസ്മാരം ബാധിച്ചതായും അതിനാലാണ് ഈ അപകടം സംഭവിച്ചതെന്നും പോലീസ് കണ്ടെത്തി. മരിച്ചയാള്‍ ഷഹീദ് നഗര്‍ നിവാസിയും ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഹിം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബസ് ഡ്രൈവറെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വികാസ് മാര്‍ഗിലെ റോഡരികിലെ സൗജന്യ പാരലല്‍ പാര്‍ക്കിങ്ങിലാണ് തകര്‍ന്ന കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്.