New Update
/sathyam/media/media_files/2025/10/27/delhi-case-2025-10-27-20-22-35.jpg)
ഡൽഹി: ഗാന്ധി വിഹാറിലെ ഫ്ലാറ്റിൽ ഒക്ടോബർ ആറിന് മരിച്ച നിലയിൽ കണ്ടെത്തിയ 32കാരനായ സിവിൽ സർവീസ് പരീക്ഷാർത്ഥി രാംകേഷ് മീണയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Advertisment
ആദ്യം തീപിടുത്തമെന്ന് കരുതിയെങ്കിലും അന്വേഷണം വഴി യുവാവിന്റെ കാമുകിയായ ബിഎസ്‌സി ഫോറൻസിക് വിദ്യാർത്ഥിനി അമൃത ചൗഹാനും മുൻ കാമുകൻ സുമിത് കശ്യപും സുഹൃത്ത് സന്ദീപും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തി.
രാംകേഷ് അമൃതയുടെ സ്വകാര്യ ദൃശ്യങ്ങൾ മായ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതക പദ്ധതി. ഗ്യാസ് ചോർച്ച മൂലമുള്ള അപകടമരണം പോലെ നടിച്ച് തെളിവുകൾ മറയ്ക്കാൻ ശ്രമിച്ചെങ്കിലും സിസിടിവിയും ഫോൺ രേഖകളും പൊലീസിനെ പ്രതികളിലേക്കെത്തിച്ചു. ചോദ്യം ചെയ്യലിൽ മൂവരും കുറ്റം സമ്മതിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us