Advertisment

'പിന്നോട്ടില്ല, പ്രതിഷേധം തുടരും': ഹരിയാന-ചണ്ഡീഗഡ് ഹൈവേയിലെ ഉപരോധം പിൻവലിച്ച് സർക്കാർ

New Update
Delhi Chalo March

ഡൽഹി: കർഷക പ്രതിഷേധങ്ങൾക്കിടെ ഹരിയാന അതിർത്തികളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്ത് ഹരിയാന പോലീസ്.

Advertisment

ശംഭു, ഖനൗരി എന്നിവയുൾപ്പെടെ രണ്ട് പ്രധാന അതിർത്തികളിൽ കർഷക പ്രതിഷേധം തുടരുന്നതിനിടെയാണ് അംബാലയ്ക്കും ചണ്ഡീഗഢ് ദേശീയ പാതയ്ക്കും ഇടയിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്തത്. 

മാർച്ച് 6 ന് ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് കർഷകർ നേരത്തെ പ്രഖ്യാപിച്ചു, മാർച്ച് 10 ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ റെയിൽവേ ട്രാക്കുകൾ ഉപരോധിക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സമരക്കാരായ കർഷകരും കേന്ദ്രവും ആവശ്യങ്ങൾ ഉന്നയിച്ച് ഇതുവരെ നാലു തവണയെങ്കിലും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കർഷകർ 'ദില്ലി ചലോ' മാർച്ച് ആരംഭിച്ചിട്ട് ഇന്നേയ്ക്ക് 21 ദിവസമായി, മാർച്ച് ആഹ്വാനം ചെയ്പ്പോൾ തന്നെ അതിർത്തികളിൽ തടഞ്ഞുനിർത്തി ദേശീയ തലസ്ഥാനത്തേക്കുള്ള അവരുടെ പ്രവേശനം അധികാരികൾ ചെറുത്തു.

ഫെബ്രുവരി 13 മുതൽ തറവില (എംഎസ്പി), കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, കാർഷിക കടം എഴുതിത്തള്ളൽ, വൈദ്യുതി നിരക്ക് വർധിപ്പിക്കരുത് തുടങ്ങി നിരവധി ആവശ്യങ്ങളുമാണ് കർഷകർ കേന്ദ്ര  സർക്കാരിൻ്റെ മുൻപിൽ എത്തിയത്. 

Advertisment