/sathyam/media/media_files/ONO53wULZ0vGUpnOojmU.jpg)
“സു​​​ഹൃ​​​ത്തു​​​ക്ക​​​ളേ, ഇ​​​ന്ത്യ​​​യു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ യാ​​​ത്ര​​​യി​​​ൽ നി​​​ങ്ങ​​​ൾ ഇ​​​രി​​​ക്കു​​​ന്ന സ്ഥ​​​ലം വ​​​ള​​​രെ​​​യ​​​ധി​​​കം പ്രാ​​​ധാ​​​ന്യ​​​മ​​​ർ​​​ഹി​​​ക്കു​​​ന്നു. കൊ​​​ളോ​​​ണി​​​യ​​​ൽ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യം ഉ​​​റ​​​പ്പാ​​​യ​​​പ്പോ​​​ൾ, ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ അ​​​സം​​​ബ്ലി യോ​​​ഗം ചേ​​​ർ​​​ന്ന​​​ത് ഈ ​​​സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ലാ​​​ണ്.
സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​​​ശേ​​​ഷം 75 വ​​​ർ​​​ഷം ഈ ​​​കെ​​​ട്ടി​​​ടം ഇ​​​ന്ത്യ​​​യു​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​വി​​​യെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന എ​​​ണ്ണ​​​മ​​​റ്റ ച​​​ർ​​​ച്ച​​​ക​​​ളും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും ഈ ​​​ഹാ​​​ളി​​​ലാ​​​ണു ന​​​ട​​​ന്ന​​​ത്.”
ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ പ​​​ഴ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ൽ കോ​​മ​​​ണ്‍വെ​​​ൽ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്പീ​​​ക്ക​​​ർ​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ​​ചെ​​​യ്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​മാ​​​ണി​​​ത്.
/filters:format(webp)/sathyam/media/media_files/2025/06/10/WVmq1b5jXjzVlYWzfQAn.jpg)
“ഇ​​​പ്പോ​​​ൾ, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ഈ ​​​സ്ഥ​​​ല​​​ത്തി​​​നു ‘ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭ​​​വ​​​നം’ (സം​​​വി​​​ധാ​​​ൻ സ​​​ദ​​​ൻ) എ​​​ന്നു പേ​​​രു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്നു. അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ്, ഇ​​​ന്ത്യ അ​​​തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ന്‍റെ 75 വ​​​ർ​​​ഷം ആ​​​ഘോ​​​ഷി​​​ച്ച​​​ത്. ഈ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭ​​​വ​​​ന​​​ത്തി​​​ലെ നി​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് വ​​​ള​​​രെ സ​​​വി​​​ശേ​​​ഷ​​​മാ​​​ണ്.”
വൈ​​​രു​​​ധ്യ​​​ങ്ങ​​​ളു​​​ടെ വൈ​​​വി​​​ധ്യം
വൈ​​​വി​​​ധ്യ​​​മാ​​​ണ് ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ശ​​​ക്തി​​​യെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ വ്യാ​​​പ്തി അ​​​സാ​​​ധാ​​​ര​​​ണ​​​വും വി​​​ജ​​​യ​​​ക​​​ര​​​വു​​​മാ​​​ണ്. സ്വാ​​​ത​​​ന്ത്ര്യം നേ​​​ടി​​​യ​​​പ്പോ​​​ൾ ഇ​​​ത്ര​​​യും വ​​​ലി​​​യ വൈ​​​വി​​​ധ്യ​​​മു​​​ള്ള ഇ​​​ന്ത്യ​​​യി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യം നി​​​ല​​​നി​​​ൽ​​​ക്കു​​​മോ​​​യെ​​​ന്നു ലോ​​​കം സം​​​ശ​​​യി​​​ച്ചു.
ഈ ​​​ഭ​​​യം തെ​​​റ്റാ​​​ണെ​​​ന്ന് ഇ​​​ന്ത്യ തെ​​​ളി​​​യി​​​ച്ചു. ജ​​​നാ​​​ധി​​​പ​​​ത്യം എ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ലും അ​​​തി​​​ജീ​​​വി​​​ച്ചാ​​​ലും ഇ​​​ന്ത്യ​​​ക്കു വി​​​ക​​​സ​​​നം കൈ​​​വ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റ്റൊ​​​രു ആ​​​ശ​​​ങ്ക. ഇ​​​തും ശ​​​രി​​​യ​​​ല്ലെ​​​ന്നു രാ​​​ജ്യം തെ​​​ളി​​​യി​​​ച്ചു​​​വെ​​​ന്ന് 77-ാം റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
ഇ​​​ന്ത്യ​​​യു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​യാ​​​ത്ര​​​യു​​​ടെ ശ്രീ​​​കോ​​​വി​​​ലാ​​​യ പ​​​ഴ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​വും സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളും ഒ​​​ഴി​​​വാ​​​ക്കി ത്രി​​​കോ​​​ണ പെ​​​ട്ടി​​​ക്കൂ​​​ടു​​ പോ​​​ലൊ​​​രു പു​​​തി​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​തി​​​ലെ വൈ​​​രു​​​ധ്യം വ്യ​​​ക്തം. അ​​​ടു​​​ത്ത 28ന് ​​​തു​​​ട​​​ങ്ങു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എം​​​പി​​​മാ​​​രു​​​ടെ സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​ഷ്​​ട്ര​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തു പു​​​തി​​​യ ലോ​​​ക്സ​​​ഭാ ഹാ​​​ളി​​​ലാ​​​ണ്. പ​​​ക്ഷേ, കോ​​​മ​​​ണ്‍വെ​​​ൽ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ്പീ​​​ക്ക​​​ർ​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യ​​​താ​​​ക​​​ട്ടെ പ​​​ഴ​​​യ സെ​​​ൻ​​​ട്ര​​​ൽ ഹാ​​​ളി​​​ലും.
പ​​​റ​​​ച്ചി​​​ലും പ്ര​​​വൃ​​​ത്തി​​​യും ഒ​​​ന്ന​​​ല്ല
ഭ​​​ര​​​ണ​​​ത്തി​​​ലേ​​​റു​​​ന്പോ​​​ൾ രാ​​​ഷ്​​ട്രീ​​​യ​​​ക്കാ​​​രു​​​ടെ പ​​​റ​​​ച്ചി​​​ലും പ്ര​​​വൃ​​​ത്തി​​​യും ത​​​മ്മി​​​ൽ അ​​​ക​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന​​​തു പു​​​തി​​​യ​​​ത​​​ല്ല. വൈ​​​വി​​​ധ്യ​​​വും ബ​​​ഹു​​​സ്വ​​​ര​​​ത​​​യു​​​മാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ സൗ​​​ന്ദ​​​ര്യ​​​വും ക​​​രു​​​ത്തും. നാ​​​നാ​​​ത്വ​​​ത്തി​​​ലെ ഏ​​​ക​​​ത്വം. എ​​​ന്നാ​​​ൽ ഇ​​​തി​​​നു വി​​​രു​​​ദ്ധ​​​മാ​​​ണ് എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ല ന​​​ട​​​പ​​​ടി​​​ക​​​ളും.
‘ഒ​​​രു രാ​​​ജ്യം ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു’ മു​​​ത​​​ൽ ‘ഒ​​​രു നേ​​​താ​​​വും ഒ​​​രു പാ​​​ർ​​​ട്ടി’​​​യും വ​​​രെ​​​യു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ വൈ​​​വി​​​ധ്യം ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ്. എ​​​ന്തൊ​​​രു വി​​​രോ​​​ധാ​​​ഭാ​​​സം? ഭ​​​ക്ഷ​​​ണ​​​വും വ​​​സ്ത്ര​​​വും ഭാ​​​ഷ​​​യും സം​​​സ്കാ​​​ര​​​വും അ​​​ട​​​ക്ക​​​മു​​​ള്ള വൈ​​​വി​​​ധ്യ​​​മാ​​​ണ് ഇ​​​ന്ത്യ​​​യെ മ​​​നോ​​​ഹ​​​ര​​​വും ക​​​രു​​​ത്തു​​​റ്റ​​​തു​​​മാ​​​ക്കു​​​ന്ന​​​ത്. പ​​​ക്ഷേ മു​​​സ്‌ലിം, ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ പ​​​തി​​​വാ​​​യി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്നു.
ദ​​​ളി​​​ത്, ആ​​​ദി​​​വാ​​​സി, ന്യൂ​​​ന​​​പ​​​ക്ഷ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ കു​​​റ്റ​​​ക​​​ര​​​മാ​​​യ മൗ​​​നം പാ​​​ലി​​​ക്കു​​​ന്നു. അ​​​ക്ര​​​മ​​​ങ്ങ​​​ളെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും മ​​​ടി​​​ക്കാ​​​ത്ത​​​വ​​​രു​​​മു​​​ണ്ട്. ആ​​​ൾ​​​ക്കൂ​​​ട്ട കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ത്തി​​​നെ​​​തി​​​രേ ഉ​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ളും രാ​​​ജ്യം ക​​​ണ്ടു.
വാ​​​ചാ​​​ല ദു​​​രു​​​പ​​​യോ​​​ഗ​​​ങ്ങ​​​ളേ​​​റെ
വൈ​​​വി​​​ധ്യം മാ​​യ്ച്ചു​​​ക​​​ള​​​യാ​​​നും ഇ​​​ന്ത്യ​​​യെ ഹി​​​ന്ദുരാ​​​ഷ്​​ട്ര​​​മാ​​​ക്കാ​​​നും ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് അ​​​തേ​​​ക്കു​​​റി​​​ച്ചു വാ​​​ചാ​​​ല​​​രാ​​​കു​​​ന്ന​​തെ​​ന്ന് പ്ര​​​തി​​​പ​​​ക്ഷം പ​​​റ​​​യു​​​ന്നു. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ലു​​​ള്ള സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ വി​​​പ്ല​​​വ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മു​​​ണ്ട്. ദു​​​രു​​​പ​​​യോ​​​ഗ​​​ങ്ങ​​​ളാ​​​ലും ചി​​​ല നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​പ​​​ന​​​വ​​​ത്ക​​​ര​​​ണ​​​ത്താ​​​ലും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ന​​​ല്ല​​​തും ലി​​​ബ​​​റ​​​ലു​​​മാ​​​യ വ​​​ശ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്നു.
നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​യാ​​​നു​​​ള്ള യു​​​എ​​​പി​​​എ നി​​​യ​​​മം 2019ൽ ​​​ഭേ​​​ദ​​​ഗ​​​തി ചെ​​​യ്ത​​​ത് ഒ​​​രു ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​കും. മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ അ​​​റ​​​സ്റ്റ് മാ​​​ധ്യ​​​മ​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​ൽ​​​പി​​​ച്ചു. സ്വ​​​ത​​​ന്ത്ര പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക ഗൗ​​​രി ല​​​ങ്കേ​​​ഷ് 2017ൽ ​​​ബം​​​ഗ​​ളൂ​​രു​​​വി​​​ലെ അ​​​വ​​​രു​​​ടെ വീ​​​ട്ടി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. വ​​​ർ​​​ഗീ​​​യ​​ശ​​​ക്തി​​​ക​​​ളാ​​​ൽ ഗൗ​​​രി കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണു ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ 2023ൽ ​​​പ​​​റ​​​ഞ്ഞ​​​ത്.
/filters:format(webp)/sathyam/media/media_files/2025/01/18/SXa2XL5FPeZNNOBlIZNO.jpg)
ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മി​​​യെ മ​​​റ​​​ക്കി​​​ല്ല
ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച വ​​​യോ​​​ധി​​​ക​​​നാ​​​യ ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മി​​​യെ 2021 ജൂ​​​ലൈ​​​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​നും അ​​ദ്ദേ​​ഹം ത​​​ട​​​വ​​​റ​​​യി​​​ൽ മ​​​രി​​​ക്കേ​​​ണ്ടിവ​​​ന്ന​​​തി​​​നും സ​​​ർ​​​ക്കാ​​​രി​​​നാ​​​കും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം. രോ​​​ഗി​​​യാ​​​യ 84കാ​​​ര​​​ൻ ഈ​​​ശോ​​​സ​​​ഭാ വൈ​​​ദി​​​ക​​​നോ​​​ടു കാ​​​ണി​​​ച്ച പൗ​​​രാ​​​വ​​​കാ​​​ശ, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ദാ​​​ഹ​​​ര​​​ണം മാ​​​ത്ര​​​മാ​​​ണ്.
മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ക​​​നാ​​​യ ന്യൂ​​​സ്ക്ലി​​​ക് സ്ഥാ​​​പ​​​ക​​​ൻ പ്ര​​​ബീ​​​ർ പു​​​ർ​​​കാ​​​യ​​​സ്ത​​​യെ ചൈ​​​നീ​​​സ് ഫ​​​ണ്ടിം​​​ഗി​​​ന്‍റെ പേ​​​രി​​​ൽ യു​​​എ​​​പി​​​എ ചു​​​മ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്തു. ജ​​​യി​​​ലി​​​ല​​​ട​​​ച്ച പ്ര​​​ബീ​​​റി​​​നെ വി​​​ട്ട​​​യ​​​യ്ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സു​​​പ്രീം​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ടു​​​ന്ന​​​തു​​​വ​​​രെ ആ​​​റു മാ​​​സം അ​​​ദ്ദേ​​​ഹ​​​വും ത​​​ട​​​വി​​​ലാ​​​യി​​​രു​​​ന്നു.
മോ​​​ദി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത ബി​​​ബി​​​സി​​​ക്കെ​​​തി​​​രേ 2023 ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡ് അ​​​ന്താ​​​രാ​​​ഷ്​​ട്ര ത​​​ല​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​തി​​​ച്ഛാ​​​യ​​​യെ ബാ​​​ധി​​​ച്ചു.
ബി​​​ബി​​​സി ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ഇ​​​ന്ത്യ​​​യി​​​ൽ വി​​​ല​​​ക്കി​​​യ​​​തും ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി സ്ക്രീ​​​നിം​​​ഗു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു​​​ള്ള ച​​​ങ്ങ​​​ല​​​യാ​​​യി. 2021ലെ ​​​വി​​​വ​​​രസാ​​​ങ്കേ​​​തി​​​ക നി​​​യ​​​മ​​​ങ്ങ​​​ളി​​​ലെ അ​​​ടി​​​യ​​​ന്ത​​​ര വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലും ബി​​​ബി​​​സി പ​​​രി​​​പാ​​​ടി​​​യു​​​ടെ വ്യാ​​​പ​​​നം ത​​​ട​​​ഞ്ഞു.
വി​​​ല​​​ങ്ങു​​​വീ​​​ഴു​​​ന്ന സ്വാ​​​ത​​​ന്ത്ര്യം
പ്ര​​​ധാ​​​ന ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ മോ​​​ദി അ​​​നു​​​കൂ​​​ല കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വ​​​രു​​​തി​​​യി​​​ലാ​​​ക്കി​​​യ​​​തും ജ​​​നാ​​​ധി​​​പ​​​ത്യ​​​വും അ​​​ഭി​​​പ്രാ​​​യ​​സ്വാ​​​ത​​​ന്ത്ര്യ​​​വും കൊ​​​ട്ടി​​​ഘോ​​​ഷി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്താ​​​ണ്. അ​​​വ​​​സാ​​​നം​​വ​​​രെ പി​​​ടി​​​ച്ചു​​​നി​​​ന്ന എ​​​ൻ​​​ഡി​​​ടി​​​വി​​​യെ​​​യും മോ​​​ദി​​​യു​​​ടെ ച​​​ങ്ങാ​​​ത്ത മു​​​ത​​​ലാ​​​ളി വി​​​ഴു​​​ങ്ങി. പ്ര​​​ധാ​​​ന ദേ​​​ശീ​​​യ, പ്രാ​​​ദേ​​​ശി​​​ക പ​​​ത്ര​​​ങ്ങ​​​ളും വാ​​​ർ​​​ത്താ​​​ചാ​​​ന​​​ലു​​​ക​​ളും മോ​​​ദി പു​​​ക​​​ഴ്ത്ത​​​ലു​​​ക​​​ൾ​​​ക്കാ​​​ണു സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ ത​​​മ​​​സ്ക​​​രി​​​ക്കു​​​ന്ന​​​തും വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ന്ന​​​തും പ​​​തി​​​വാ​​​യി.
മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന​​​തി​​​നു പു​​​റ​​​മേ, ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പോ​​​ലു​​​ള്ള മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു​​​ള്ള ഫ​​​ണ്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. പ​​​ല സം​​​ഘ​​​ട​​​ന​​​ക​​​ളും ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​നം ഭാ​​​ഗി​​​ക​​​മാ​​​യെ​​​ങ്കി​​​ലും മ​​​ര​​​വി​​​പ്പി​​​ക്കു​​​ക​​​യോ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്തു.
ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​​​ള്ള ഇ​​​ടം കു​​​റ​​​യു​​​ന്നു​​​വെ​​​ന്ന​​​തു പ​​​രാ​​​തി മാ​​​ത്ര​​​മാ​​​കി​​​ല്ല. പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു​​​വി​​​നെ​പ്പോ​​​ലെ വി​​​ശാ​​​ല​​​മാ​​​യ മ​​​തേ​​​ത​​​ത​​​ര, ജ​​​നാ​​​ധി​​​പ​​​ത്യ, സോ​​​ഷ്യ​​​ലി​​​സ്റ്റ് സ​​​ർ​​​ക്കാ​​​രെ​​​ന്ന​​​തു സ്വ​​​പ്ന​​​മാ​​​യോ എ​​​ന്നു സം​​​ശ​​​യി​​​ക്കേ​​​ണ്ട നി​​​ല.
/filters:format(webp)/sathyam/media/media_files/2025/06/03/Fyu8ClTqISBQD7mRZvoK.jpg)
നി​​​ശ​​​ബ്ദ വി​​​പ്ല​​​വ അ​​​ജ​​​ൻ​​​ഡ​​​ക​​​ൾ
ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ജ​​​ൻ​​​ഡ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ‘​നി​​​ശ​​​ബ്ദ വി​​​പ്ല​​​വം​’ ആ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ക​​​രു​​​തു​​​ന്നു. എ​​​സ്ഐ​​​ആ​​​ർ എ​​​ന്ന തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​കാ പ​​​രി​​​ഷ്ക​​​ര​​​ണ വി​​​വാ​​​ദം മു​​​ത​​​ൽ പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​വും (സി​​​എ​​​എ) ക​​​ർ​​​ഷ​​​ക പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ഒ​​​ലി​​​ച്ചു​​​പോ​​​യ മൂ​​​ന്നു വി​​​വാ​​​ദ ക​​​ർ​​​ഷ​​​ക ബി​​​ല്ലു​​​ക​​​ളും അ​​​ട​​​ക്കം നി​​​ര​​​വ​​​ധി നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളു​​​ടെ പി​​​ന്നി​​​ലെ ല​​​ക്ഷ്യം വ്യ​​​ക്തം. ലോ​​​ക്സ​​​ഭ​​​യി​​​ൽ​​നി​​​ന്നും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ​​നി​​​ന്നു​​​മാ​​​യി 141 എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​ശേ​​​ഷം വി​​​വാ​​​ദ ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കി​​​യ​​​തും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നേ​​​റ്റ പ്ര​​​ഹ​​​ര​​​മാ​​​ണ്.
2024ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​പി​​​യി​​​ല​​​ട​​​ക്കം ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട​​തും ബി​​​ജെ​​​പി​​​യു​​​ടെ എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണം 303ൽ​​​നി​​​ന്ന് 240 ആ​​യി കു​​​റ​​​ഞ്ഞ​​തും ജ​​​ന​​​വി​​​ധി​​​യു​​​ടെ സൗ​​​ന്ദ​​​ര്യം കൂ​​​ടി​​​യാ​​​ണ്.
സാ​​​ങ്കേ​​​തി​​​ക​​​ത്വ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​തൃ​​​സ്ഥാ​​​നം ര​​​ണ്ടു ത​​​വ​​​ണ നി​​​ഷേ​​​ധി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ത്ത​​​വ​​​ണ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ പ​​​ട നേ​​​രി​​​ട്ടു ന​​​യി​​​ക്കാ​​​ൻ രാ​​​ഹു​​​ലി​​​നാ​​​യി. ശ​​​ക്ത​​​മാ​​​യ സ​​​ർ​​​ക്കാ​​​രും ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​പ​​​ക്ഷ​​​വും സ്വ​​​ത​​​ന്ത്ര ജു​​​ഡീ​​​ഷ​​റി​​​യും നി​​​ഷ്പ​​​ക്ഷ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​ണു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ശ​​​ക്തി.
ദു​​​ർ​​​ബ​​​ല​​​മാ​​​ക​​​രു​​​ത് ജ​​​നാ​​​ധി​​​പ​​​ത്യം
‘ഹൗ ​​​ഡെ​​​മോ​​​ക്ര​​​സീ​​​സ് ഡൈ’ ​​​എ​​​ന്ന പേ​​​രി​​​ൽ ഹാ​​​ർ​​​വാ​​​ഡി​​​ലെ പ്ര​​​ഫ​​​സ​​​ർ​​​മാ​​​രാ​​​യ സ്റ്റീ​​​വ​​​ൻ ലെ​​​വി​​​റ്റ്സ്കി​​​യും ഡാ​​​നി​​​യേ​​​ൽ സി​​​ബ്ല​​​റ്റും എ​​​ഴു​​​തി​​​യ പു​​​സ്ത​​​കം ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ സ്വ​​​ഭാ​​​വ​​​ത്തി​​​ന്‍റെ നാ​​​ലു പ്ര​​​ധാ​​​ന സൂ​​​ച​​​ക​​​ങ്ങ​​​ളെ 2018ലെ ​​​ഈ പു​​​സ്ത​​​ക​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
ജ​​​നാ​​​ധി​​​പ​​​ത്യ നി​​​യ​​​മ​​​ങ്ങ​​​ൾ നി​​​ര​​​സി​​​ക്കു​​​ക, എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ നി​​​യ​​​മ​​​സാ​​​ധു​​​ത നി​​​ഷേ​​​ധി​​​ക്കു​​​ക, അ​​​ക്ര​​​മ​​​ങ്ങ​​​ളോ​​​ടു നി​​​ഷ്ക്രി​​​യ​​​ത്വം പാ​​​ലി​​​ക്കു​​​ക​​​യോ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ക, മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ​​​യും പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തെ നി​​​യ​​​ന്ത്രി​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണി​​​ത്. ഇ​​​ത്ത​​​രം സൂ​​​ച​​​ക​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലും കാ​​​ണാ​​​നാ​​​കും.
കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ​​​യും വി​​​മ​​​ർ​​​ശക​​​രെ​​​യും ദു​​​ർ​​​ബ​​​ല​​​രാ​​​ക്കു​​​ന്ന​​​തും കാ​​​ണാ​​​തെ പോ​​​കി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ 2023 മാ​​​ർ​​​ച്ചി​​​ൽ ക്രി​​​മി​​​ന​​​ൽ മാ​​​ന​​​ന​​ഷ്​​ട​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തു പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ​​​യാ​​​യ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ കൃ​​​ത്യ​​​മാ​​​യ രാ​​ഷ്​​ട്രീ​​​യ​​​ല​​​ക്ഷ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
/filters:format(webp)/sathyam/media/media_files/2025/05/18/6KRtyeJEvJcfpRyl6xZh.jpg)
അ​​​ഞ്ചു മാ​​​സ​​​ത്തി​​​നു​​ശേ​​​ഷം, രാ​​​ഹു​​​ലി​​​ന്‍റെ ശി​​​ക്ഷ സു​​​പ്രീം​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ മു​​​ഖ്യ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന് എ​​​ട്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​യോ​​​ഗ്യ​​​ത വ​​​രു​​​മാ​​​യി​​​രു​​​ന്നു.
അ​​​ഴി​​​മ​​​തി​​​ക്കാ​​​രെ വെ​​​ള്ള​​​പൂ​​​ശു​​​ന്നു
ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി​​​യും എ​​​എ​​​പി നേ​​​താ​​​വു​​​മാ​​​യ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ൾ അ​​​ട​​​ക്കം പ്ര​​​തി​​​പ​​​ക്ഷ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ, നേ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു. വ​​​ൻ അ​​​ഴി​​​മ​​​തിക്കേ​​​സു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​സാം മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ, മ​​​ഹാ​​​രാ​​ഷ്​​ട്ര​​യി​​​ലെ അ​​​ജി​​​ത് പ​​​വാ​​​ർ, അ​​​ശോ​​​ക് ച​​​വാ​​​ൻ, ഛഗ​​​ൻ ഭു​​​ജ്ബ​​​ൽ, പ്ര​​​ഫു​​​ൽ പ​​​ട്ടേ​​​ൽ, ബം​​​ഗാ​​​ളി​​​ലെ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി, മു​​​കു​​​ൾ റോ​​​യി, മി​​​ഥു​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി തു​​​ട​​​ങ്ങി ന​​​വീ​​​ൻ ജി​​​ൻ​​​ഡ​​​ൽ, ജ​​​ഗ​​​ൻ​​​ മോ​​​ഹ​​​ൻ റെ​​​ഡ്ഡി, വൈ.​​​എ​​​സ്. ചൗ​​​ധ​​​രി, ഹാ​​​ർ​​​ദി​​​ക് പ​​​ട്ടേ​​​ൽ വ​​​രെ​​​യു​​​ള്ള​​​വ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​തോ​​​ടെ അ​​​ഴി​​​മ​​​തി വെ​​​ള്ള​​​പൂ​​​ശി​​​യ​​​തു രാ​​​ജ്യം ക​​​ണ്ടു. കൂ​​​റു​​​മാ​​​റ്റ​​​ത്തി​​​നു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ണു ബി​​​ജെ​​​പി വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ.
മ​​​ഹാ​​​രാ​​ഷ്​​ട്ര, ക​​​ർ​​​ണാ​​​ട​​​ക, ബി​​​ഹാ​​​ർ, ഗോ​​​വ, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളെ പി​​​ള​​​ർ​​​ത്തി​​​യും എം​​​എ​​​ൽ​​​എ​​​മാ​​​രെ കൂ​​​റു​​​മാ​​​റ്റി​​​യും സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ച​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നേ​​​റ്റ പ്ര​​​ഹ​​​ര​​​മാ​​​ണ്. ജ​​​ന​​​വി​​​ധി​​​ക​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു പു​​​തി​​​യ​​​ത​​​ല്ലെ​​​ങ്കി​​​ലും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ്.
/filters:format(webp)/sathyam/media/media_files/2025/01/30/YdGHZCz1t5FDR7hZpmmy.jpg)
ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​മേ​​​ൽ വേ​​​ണ്ട ആ​​​ധി​​​പ​​​ത്യം
പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ​​​യും എ​​​തി​​​ർ​​​ശ​​​ബ്ദ​​​ങ്ങ​​​ളെ​​​യും ഇ​​​ല്ലാ​​​താ​​​ക്കി​​​യാ​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യം അ​​​ർ​​​ഥ​​​മി​​​ല്ലാ​​​താ​​​കും. ജ​​​ന​​​ങ്ങ​​​ളു​​​ടെമേ​​​ൽ ആ​​​ധി​​​പ​​​ത്യം സ്ഥാ​​​പി​​​ക്കു​​​ന്ന രാ​​​ജാ​​​ക്ക​​​ന്മാ​​​രാ​​​യി മ​​​ന്ത്രി​​​മാ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും മാ​​​റു​​​ന്ന​​​തും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു ഹാ​​​നി​​​ക​​​ര​​​മാ​​​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us