കൂട്ടിലടച്ച തത്തയുടെ ചിറകരിഞ്ഞ വിധി: സിബിഐക്ക് കനത്ത പ്രഹരം, കെജ്‌രിവാളിന് രാഷ്ട്രീയ പുനർജന്മം. സിബിഐയുടെ പരാജയം എഎപിക്ക് നൽകുന്ന കരുത്ത്- ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

എ​ക്‌​സൈ​സ് ന​യം രൂ​പ​പ്പെ​ടു​ത്തി​യ രീ​തി​യി​ല്‍ യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു​വെ​ന്ന് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ​വി​വേ​ക് ജെ​യി​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

New Update
Kejriwal

“തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യെ വീ​ട്ടി​ല്‍​നി​ന്നു വ​ലി​ച്ചി​ഴ​ച്ചു ജ​യി​ലി​ല​ട​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ചേ​ര്‍​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യെ അ​വ​സാ​നി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി​യു​ടെ അ​ഞ്ചു വ​ലി​യ നേ​താ​ക്ക​ളെ ജ​യി​ലി​ല​ട​ച്ചു.

Advertisment

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്‌​ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് അ​വ​ര്‍ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഇ​പ്പോ​ള്‍ സ​ത്യം ജ​യി​ച്ചു.”- ഡ​ല്‍​ഹി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും എ​എ​പി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വി​തു​മ്പി​ക്ക​ര​ഞ്ഞു കൊ​ണ്ടാ​ണ് ഇ​തു പ​റ​ഞ്ഞ​ത്. വി​കാ​രാ​ധീ​ന​നാ​യ അ​ദ്ദേ​ഹം ക​ണ്ണീ​ര​ട​ക്കാ​ന്‍ പാ​ടു​പെ​ട്ടു.


 Manish Sisodia

വി​വാ​ദ ഡ​ല്‍​ഹി മ​ദ്യ​ന​യ കേ​സി​ല്‍ കേ​ജ​രി​വാ​ളി​നെ​യും മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ​യും ഡ​ല്‍​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​തി​ന് രാ​ഷ്‌​ട്രീ​യ​പ്ര​ധാ​ന്യം ഏ​റെ​യാ​ണ്.

തെ​ലു​ങ്കാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ മ​ക​ളും മു​ന്‍ എം​പി​യു​മാ​യ കെ. ​ക​വി​ത ഉ​ള്‍​പ്പെ​ടെ കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും (ആ​കെ 23 പേ​ര്‍) പ്ര​ത്യേ​ക കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി. എ​ന്നാ​ല്‍, കേ​ജ​രി​വാ​ളി​നെ അ​ഴി​മ​തി​ക്കാ​രാ​നാ​യി ചി​ത്രീ​ക​രി​ച്ചു ടി​വി ചാ​ന​ലു​ക​ളി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വെ​ന്നും രാ​ഷ്‌​ട്രീ​യ​മാ​യി വ​ള​രെ ഉ​പ​ദ്ര​വി​ച്ചെ​ന്നും എ​എ​പി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു തി​രി​ച്ച​ടി


ഒ​രു തെ​ളി​വു​മി​ല്ലാ​തെ​യാ​ണ് കേ​ജ​രി​വാ​ളി​നെ​യും സി​സോ​ദി​യ​യെ​യും സി​ബി​ഐ പ്ര​തി​ചേ​ര്‍​ത്ത​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​രോ​പ​ണ​ങ്ങ​ള്‍ ജു​ഡീ​ഷ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും അ​ഴി​മ​തിനി​യ​ന്ത്ര​ണ നി​യ​മ​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ജി​തേ​ന്ദ​ര്‍ സിം​ഗ് പ​റ​ഞ്ഞു.


പ്ര​ഥ​മ​ദൃ​ഷ്ട്യാ കേ​സോ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യോ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ സി​ബി​ഐ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്ന​ത്തെ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യെ​യും പ്ര​തി​ചേ​ര്‍​ക്കാ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി ശ്ര​മി​ച്ച​താ​യി കോ​ട​തി പ​റ​ഞ്ഞു.

ഡ​ല്‍​ഹി എ​ക്‌​സൈ​സ് ന​യ​ക്കേ​സി​ലെ അ​നു​മാ​ന​പ​ര​മാ​യ ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ത്തി​ന് അ​ടി​സ്ഥാ​ന​മോ തെ​ളി​വോ ഇ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും പ്ര​ത്യേ​ക കോ​ട​തി വെ​റു​തേ വി​ട്ട​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും സെ​ന്‍​ട്ര​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​നും ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു കേ​ജ​രി​വാ​ളി​നെ കു​റ്റ​വി​മു​ക്ത​മാ​ക്കി​യ വി​ധി. വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​ട​ന്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്നു മാ​ത്ര​മാ​ണ് സി​ബി​ഐ​യു​ടെ മ​റു​പ​ടി.

അ​നു​മാ​ന​ങ്ങ​ള്‍ വേ​ണ്ട


ഡ​ല്‍​ഹി എ​ക്‌​സൈ​സ് ന​യ​രൂ​പീ​ക​ര​ണ​ത്തി​ല്‍ വ്യാ​പ​ക​മാ​യ ഗൂ​ഢാ​ലോ​ച​ന​യോ ക്രി​മി​ന​ല്‍ ഉ​ദ്ദേ​ശ്യ​മോ ഇ​ല്ലെ​ന്ന് കോ​ട​തി വി​ധി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍റെ കേ​സ് ജു​ഡീ​ഷ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ നി​ല​നി​ല്‍​ക്കി​ല്ല. ആ​യി​ര​ത്തോ​ളം പേ​ജു​ക​ളു​ള്ള വ​ലി​യ കു​റ്റ​പ​ത്ര​ത്തി​ല്‍ ഒ​ന്നി​ല​ധി​കം വീ​ഴ്ച​ക​ളു​ണ്ട്. വി​ശ്വ​സ​നീ​യ​മാ​യ സാ​ക്ഷി​മൊ​ഴി​ക​ളോ രേ​ഖാ​മൂ​ല​മു​ള്ള തെ​ളി​വു​ക​ളോ​ ഇ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഗൂ​ഢാ​ലോ​ച​ന കെ​ട്ടി​ച്ച​മ​യ്ക്കാ​ന്‍ സി​ബി​ഐ ശ്ര​മി​ച്ചു​വെ​ന്ന​ത​ട​ക്കം ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് കോ​ട​തി ന​ട​ത്തി​യ​ത്.


KUWAIT COURT

വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളേ​ക്കാ​ള്‍ അ​നു​മാ​ന​ം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു കേ​സ്. പ്ര​തി​ക​ളാ​യ 23 പേ​രി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലു​മെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്ട്യാ ഒ​രു കേ​സും സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല സി​ബി​ഐ​യു​ടെ അ​നു​മാ​ന സി​ദ്ധാ​ന്തം. വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ​യാ​ണു മി​ക്ക​വ​രെ​യും പ്ര​തി​ചേ​ര്‍​ത്ത​ത്. ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ത്തി​ന്‍റെ അ​ടി​ത്ത​റ​യി​ള​ക്കു​ന്ന​താ​ണു കു​റ്റ​പ​ത്ര​ത്തി​ലെ വൈ​രു​ധ്യ​ങ്ങ​ള്‍. കേ​സ് രേ​ഖ​യി​ല്‍ "സൗ​ത്ത് ഗ്രൂ​പ്പ്' എ​ന്ന പ​ദം ഉ​പ​യോ​ഗി​ച്ച​തി​നു തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​ഘ​ട​ന​യു​ടെ ലം​ഘ​നം

ഒ​രു പ്ര​തി മാ​പ്പു​സാ​ക്ഷി​യാ​യി മാ​റു​ന്നതിനെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​ത്തി​ലെ വി​ട​വു​ക​ള്‍ നി​ക​ത്താ​നോ കൂ​ടു​ത​ല്‍ പ്ര​തി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്താ​നോ അ​യാ​ളു​ടെ മൊ​ഴി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​ചി​ത​വും ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​വു​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​ടി​സ്ഥാ​ന​പ​ര​മാ​യ തെ​ളി​വു​ക​ളോ കാ​ര്യ​ങ്ങ​ളോ പ്ര​സ്താ​വ​ന​ക​ളോ ഇ​ല്ലാ​തെ ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യുള്ള മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ക്കു​ന്ന​ത് നി​യ​മ​ത്തി​ല്‍ നി​ല​നി​ല്‍​ക്കി​ല്ല. കു​റ്റ​വു​മാ​യി ഉ​പ​മു​ഖ്യ​മ​ന്ത്രി​യെ ബ​ന്ധി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ളു​മി​ല്ല.


മ​തി​യാ​യ അ​ടി​സ്ഥാ​ന​മി​ല്ലാ​തെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ കു​ല്‍​ദീ​പ് സിം​ഗി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യ​തി​ന് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നു കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. സി​ബി​ഐ ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ളെ​ല്ലാം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു​വെ​ന്നും ഈ ​വി​ഷ​യ​ത്തി​ല്‍ സ​ത്യ​മാ​ണെ​ന്നു ക​രു​താ​വു​ന്ന ഒ​രു ആ​രോ​പ​ണ​വു​മി​ല്ലെ​ന്നുമാണ് കോ​ട​തി പ​റ​ഞ്ഞ​ത്.


എ​ക്‌​സൈ​സ് ന​യം രൂ​പ​പ്പെ​ടു​ത്തി​യ രീ​തി​യി​ല്‍ യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു​വെ​ന്ന് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ​വി​വേ​ക് ജെ​യി​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​പ​ക്ഷ​ത്തി​ന് ഉ​യി​രേ​കും

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ സി​ബി​ഐ​ക്കെ​തി​രേ രൂ​ക്ഷവി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ഡ​ല്‍​ഹി​യി​ലെ റോ​സ് അ​വ​ന്യൂ കോ​ട​തി ന​ട​ത്തി​യ​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ത്തി​​ന​നു​സ​രി​ച്ച് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളാ​യ സി​ബി​ഐ​യും ഇ​ഡി​യും ആ​ദാ​യ​നി​കു​തി വ​കു​പ്പു​കാ​രും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ കേ​സി​ല്‍ കു​ടു​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ന് ഊർജം ന​ല്‍​കു​ന്ന​താ​ണ് കേ​ജ​രി​വാ​ളി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ പു​തി​യ വി​ധി.

ബി​ജെ​പി സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച ഡ​ല്‍​ഹി ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ര്‍​ണ​ര്‍ വി.​കെ. സ​ക്സേ​ന​യു​ടെ പ​രാ​തി​യി​ലാ​ണ് 2022 ഓ​ഗ​സ്റ്റി​ല്‍ കേ​ജ​രി​വാ​ളി​നെ​തി​രേ സി​ബി​ഐ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.


ന​യ​രൂ​പീ​ക​ര​ണ ഘ​ട്ട​ത്തി​ല്‍ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്നും ടെ​ന്‍​ഡ​റി​നു ശേ​ഷം ചി​ല മ​ദ്യ ലൈ​സ​ന്‍​സി​ക​ള്‍​ക്കാ​യി മ​നഃ​പൂ​ര്‍​വം പ​ഴു​തു​ക​ള്‍ സൃ​ഷ്ടി​ച്ചെ​ന്നു​മാ​യി​രു​ന്നു സി​ബി​ഐ വാദിച്ച​ത്. എ​ന്നാ​ല്‍, എ​ക്സൈ​സ് ന​യ​ത്തി​ല്‍ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യോ ക്രി​മി​ന​ല്‍ ഉ​ദ്ദേ​ശ്യ​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.


manish sisodia

മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കും ര​ക്ഷ​യി​ല്ലേ?

പൂ​ര്‍​ണ​മാ​യും അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ഇപ്പോൾ കോ​ട​തി ക​ണ്ടെ​ത്തി​യ ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ല്‍ അ​റ​സ്റ്റ് ചെ​യ്യപ്പെട്ട അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ള്‍ നാ​ലു മാ​സ​ത്തോ​ളം (156 ദി​വ​സം) ജ​യി​ലി​ല്‍ കി​ട​ക്കേ​ണ്ടിവ​ന്നു. ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സി​സോ​ദി​യ ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ​യാ​ണ് (530 ദി​വ​സം) തു​റു​ങ്കി​ട​ല​യ്ക്ക​പ്പെ​ട്ട​ത്.

ഒ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ലെ​ന്ന കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍ ശ​രി​യാണെ​ങ്കി​ല്‍ ഉ​ന്ന​ത ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​മാ​രെ ജ​യി​ലി​ല​ട​ച്ച​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രും സി​ബി​ഐ​യും ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്.


ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യാ​ണ് എ​എ​പി​യു​ടെ ഏ​റ്റ​വും ഉ​ന്ന​ത​രാ​യ ര​ണ്ടു നേ​താ​ക്ക​ളെ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലാ​തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​എ​പി​യു​ടെ പ​രാ​ജ​യ​ത്തി​നും ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​നും, മ​ദ്യ​ന​യ കേ​സി​ലെ കേ​ജ​രി​വാ​ളി​ന്‍റെ​യും സി​സോ​ദി​യ​യു​ടെ​യും അ​റ​സ്റ്റും ജ​യി​ല്‍​വാ​സ​വും കാ​ര​ണ​മാ​യെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.


അ​ഴി​മ​തി​പ്പ​ണ​മാ​ണ് ഗോ​വ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​എ​പി ചെ​ല​വ​ഴി​ച്ച​തെ​ന്നും സി​ബി​ഐ ആ​രോ​പി​ച്ചു. സി​ബി​ഐ​യു​ടെ ഈ ​കേ​സ് വി​ചാ​ര​ണ കോ​ട​തി ഘ​ട്ട​ത്തി​ല്‍ അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​ത്യേ​ക കോ​ട​തി​യു​ടെ വി​ധി.

രാ​ഷ്‌​ട്രീ​യ വാ​ഷിം​ഗ് മെ​ഷീ​ന്‍

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യെ​യും കേ​ജ​രി​വാ​ളി​നെ​യും അ​ഴി​മ​തി​ക്കാ​രെ​ന്നു മു​ദ്ര​കു​ത്തു​ക​യാ​യി​രു​ന്നു സി​ബി​ഐ കേ​സ്. മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ വോ​ട്ട​ര്‍​മാ​ര്‍ ന്യാ​യ​മാ​യും കേ​ജ​രി​വാ​ളും കൂ​ട്ട​രും അ​ഴി​മ​തി​ക്കാ​രാ​ണെ​ന്നു വി​ശ്വ​സി​ച്ചി​രി​ക്കാം.


കേ​ജ​രി​വാ​ളി​നെ​യും കൂ​ട്ട​രെ​യും പൂ​ര്‍​ണ​മാ​യി കു​റ്റ​വി​മു​ക്ത​രാ​ക്കു​ക​യും സി​ബി​ഐ​യു​ടെ കേ​സി​നെ​ത​ന്നെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്ത ഡ​ല്‍​ഹി പ്ര​ത്യേ​ക കോ​ട​തി​യു​ടെ വി​ധി ഇ​ന്ത്യ​യി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​നാ​കെ പു​തി​യ ഉ​ണ​ര്‍​വും ആ​വേ​ശ​വും ക​രു​ത്തും പ​ക​രും.


രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ ക​ള്ള​ക്കേ​സി​ല്‍ പെ​ടു​ത്തു​ക​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​താ​ണ് കേ​ജ​രി​വാ​ളി​നെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ പ്ര​ത്യേ​ക കോ​ട​തി​യു​ടെ വി​ധി.

kejriwal

അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍​പ്പെ​ട്ട ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ​യോ പോ​ലു​ള്ള​വ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തോ​ടെ അ​വ​ര്‍​ക്കെ​തി​രാ​യ അ​ഴി​മ​തി​ക്കേ​സ് ഇ​ല്ലാ​താ​യി. ബി​ജെ​പി​യു​ടെ വാ​ഷിം​ഗ് മെ​ഷി​നി​ല്‍ വെ​ളു​പ്പി​ച്ചെ​ടു​ത്ത നേ​താ​ക്ക​ളു​ടെ പ​ട്ടി​ക വ​ലു​താ​ണ്. രാ​ഷ്‌​ട്രീ​യ ധാ​ര്‍​മി​ക​ത​ ഇ​ല്ലാ​താ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഒ​ന്നി​നു പു​റ​കെ ഒ​ന്നാ​യി വ​രു​ന്ന​തി​നി​ട​യി​ലാ​ണു പു​തി​യ കോ​ട​തി വി​ധി. 

സം​വി​ധാ​നം സം​ര​ക്ഷി​ക്കു​ക

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​തി​മോ​ഹ​ത്തി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സി​ലെ കോ​ട​തി​യു​ടെ തീ​ര്‍​പ്പ്. പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ള്‍​ക്കു തെ​ളി​വു​ക​ളി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ അ​തു സം​വി​ധാ​ന​ങ്ങ​ളി​ലു​ള്ള പൊ​തു​ജ​ന​വി​ശ്വാ​സ​ത്തെ ബാ​ധി​ക്കു​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണു ശ​രി. സി​ബി​ഐ​യു​ടെ ക​ള്ള​ക്ക​ളി പൊ​ളി​ച്ച​ടു​ക്കി​യ കോ​ട​തി​ക്കൊ​രു ബി​ഗ് സ​ല്യൂ​ട്ട്.


അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി ആ​രും രാ​ജ്യ​ത്തോ​ടും ഭ​ര​ണ​ഘ​ട​ന​യോ​ടും ഇ​ങ്ങനെ ക​ളി​ക്ക​രു​തെ​ന്ന കേ​ജ​രി​വാ​ളി​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​സ്താ​വ​ന​യ്ക്കു വി​ശാ​ല​മാ​യ അ​ര്‍​ഥ​ത​ല​ങ്ങ​ളു​ണ്ട്. സ​ര്‍​ക്കാ​രി​ലും സ​ര്‍​ക്കാ​രി​ന്‍റെ ഏ​ജ​ന്‍​സി​ക​ളി​ലു​മു​ള്ള ജ​ന​വി​ശ്വാ​സം ത​ക​ര്‍​ന്നാ​ല്‍ ജ​നാ​ധി​പ​ത്യം ത​ക​രും. ഭ​ര​ണ​ഘ​ട​ന​യും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും ജു​ഡീ​ഷ​റി​യും സം​ര​ക്ഷി​ക്കാ​ന്‍ ജ​നം ഉ​ണ​രേ​ണ്ട സ​മ​യ​മാ​യി.


Untitled

ജ​ന​വി​ശ്വാ​സം പ​ര​മ​പ്ര​ധാ​നം

"കൂ​ട്ടി​ല​ട​ച്ച ത​ത്ത' (കേ​ജ്ഡ് പാ​ര​റ്റ്), "യ​ജ​മാ​ന​ന്‍റെ ശ​ബ്ദം' (ഹി​സ് മാ​സ്റ്റേ​ഴ്‌​സ് വോ​യി​സ്) എ​ന്നു​മൊ​ക്കെ സി​ബി​ഐ​യെ വി​ശേ​ഷി​പ്പി​ച്ച​ത് ഇ​ന്ത്യ​യു​ടെ സു​പ്രീം​കോ​ട​തി​യാ​ണ്. കൂ​ട്ടി​ല​ട​ച്ച ത​ത്ത​യെ സ​ര്‍​ക്കാ​ര്‍ കൊ​ല്ല​രു​ത്. നി​യ​മ​സം​വി​ധാ​ന​ത്തി​ലു​ള്ള ജ​ന​വി​ശ്വാ​സം ത​ക​രാ​തെ കാ​ക്ക​ണ​മെ​ങ്കി​ല്‍ ത​ത്ത​യെ സ്വ​ത​ന്ത്ര​മാ​യി പ​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം.

Advertisment