Advertisment

വയനാടിനുവേണ്ടി നടത്തിയ ശ്രമംപോലും ഏറ്റവും സമ്പന്നമായ വലിയ സംസ്ഥാനം പിടിക്കാന്‍ ഉണ്ടായില്ല. ജയിക്കാമായിരുന്ന പഞ്ചാബിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് തോറ്റതിനു പിന്നാലെയാണ് ഹരിയാന, മഹാരാഷ്ട്ര തോല്‍വികള്‍. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രകളെ വോട്ടാക്കി മാറ്റുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

കോ​​​ണ്‍ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അം​​​ഗ​​​ങ്ങ​​​ൾ മു​​​ത​​​ൽ എം​​​പി​​​മാ​​​രും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളും രാ​​​ഷ്‌​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​രും ചോ​​​ദി​​​ക്കു​​​ന്നു.

New Update
Congress announces second list of candidates

മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ വ​​​ൻ​​​ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ച്ചി​​​ട്ടും ബി​​​ജെ​​​പി, ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ​​​യു​​​ടെ ശി​​​വ​​​സേ​​​ന, അ​​​ജി​​​ത് പ​​​വാ​​​റി​​​ന്‍റെ എ​​​ൻ​​​സി​​​പി എ​​​ന്നി​​​വ​​​രു​​​ടെ മ​​​ഹാ​​​യു​​​തി സ​​​ഖ്യ​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ തീ​​​രു​​​മാ​​​നി​​​ക്ക​​ലും പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യും ദി​​​വ​​​സ​​​ങ്ങ​​​ൾ വൈ​​​കി.

Advertisment

മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യോ​​​ടൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്ന ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ജെ​​എം​​​എം നേ​​​താ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി​​​രു​​​ന്ന ഹേ​​​മ​​​ന്ത് സോ​​​റ​​​ൻ വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റി​​​ട്ടും മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ വി​​​ല​​​പേ​​​ശ​​​ൽ തു​​​ട​​​രു​​​ന്നു. മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ച്ച​​​ത്?

കോ​​​ണ്‍ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അം​​​ഗ​​​ങ്ങ​​​ൾ മു​​​ത​​​ൽ എം​​​പി​​​മാ​​​രും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളും രാ​​​ഷ്‌​​ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​രും ചോ​​​ദി​​​ക്കു​​​ന്നു.

2016ലെ ​​​അ​​​മേ​​​രി​​​ക്ക​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നോ​​​ടു തോ​​​റ്റ ഹി​​​ല്ല​​രി ക്ലി​​​ന്‍റ​​​ണ്‍ എ​​​ഴു​​​തി​​​യ സ്വ​​​യം വി​​​മ​​​ർ​​​ശാ​​​നാ​​​ത്മ​​​ക ലേ​​​ഖ​​​ന​​​ത്തി​​​ന്‍റെ ത​​​ല​​​ക്കെ​​​ട്ട് ‘എ​​​ന്താ​​​ണ് സം​​​ഭ​​​വി​​​ച്ച​​​ത്?’ എ​​​ന്നാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ​​​യും വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ത്തെ​​​യും കു​​​റ്റം പ​​​റ​​​യു​​​ന്പോ​​​ഴും ക​​​ണ്ണാ​​​ടി നോ​​​ക്കി സ്വ​​​യം തി​​​രു​​​ത്താ​​​ൻ പ​​​ക്ഷേ പ്ര​​​തി​​​പ​​​ക്ഷം ത​​​യാ​​​റ​​​ല്ല.

ഹ​​​രി​​​യാ​​​ന​​​യു​​​ടെ ആ​​​വ​​​ർ​​​ത്ത​​​നം

തൊ​​​ട്ടു​​​മു​​​ന്പു ന​​​ട​​​ന്ന ഹ​​​രി​​​യാ​​​ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഫ​​​ലം പോ​​​ലെ, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ലെ ത​​​ക​​​ർ​​​ച്ച​​​യ്ക്കു കോ​​​ണ്‍ഗ്ര​​​സ് അ​​​ട​​​ക്കം പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​മി​​​ല്ല. എ​​​വി​​​ടെ​​​യോ പി​​​ഴ​​​ച്ചു​​​വെ​​​ന്നു പ​​​ല​​​രും സ​​​മ്മ​​​തി​​​ക്കു​​​ന്നു. അ​​​വ​​​രും വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ളെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെ​​​യും പ​​​ഴി​​​ചാ​​​രി എം​​​വി​​​എ​​​യു​​​ടെ ക​​​ന​​​ത്ത തോ​​​ൽ​​​വി​​​ക്കു കാ​​​ര​​​ണം ക​​​ണ്ടെ​​​ത്താ​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

ഹ​​​രി​​​യാ​​​ന​​​യി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ തോ​​​ൽ​​​വി​​​യു​​​ടെ അ​​​ങ്ക​​​ലാ​​​പ്പു മാ​​​റി​​​യി​​​ട്ടി​​​ല്ല. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ വീ​​​ഴ്ച​​​യും കാ​​​ണാ​​​തെ പോ​​​കി​​​ല്ല.

Jharkhand BJP asked to remove 'malicious' post, explain poll code breach by panel

ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ ഫ​​​ലം ബി​​​ജെ​​​പി​​​യെ​​​യാ​​​ണു ഞെ​​​ട്ടി​​​ച്ച​​​ത്. ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ക്തി മോ​​​ർ​​​ച്ച​​​യു​​​ടെ സ്ഥാ​​​പ​​​ക​​​നും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഷി​​​ബു സോ​​​റ​​​ന്‍റെ മ​​​ക​​​ൻ ഹേ​​​മന്ത് സോ​​​റ​​​ന്‍റെ ജ​​​യ​​​ത്തി​​​നു സ്വ​​​ർ​​​ണ​​​ത്തി​​​ള​​​ക്ക​​​മു​​​ണ്ട്.

52 വ​​​യ​​​സ് മാ​​​ത്ര​​​മു​​​ള്ള ഹേ​​​മ​​​ന്ത് നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണു ജാ​​​ർ​​​ഖ​​​ണ്ഡ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ ഇ​​​ഡി കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​പ്പോ​​​ൾ രാ​​​ജി​​​വ​​​ച്ച ഹേ​​​മ​​​ന്ത്, ജൂ​​​ലൈ​​​യി​​​ലും ഇ​​​പ്പോ​​​ൾ വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി തി​​​രി​​​ച്ചെ​​​ത്തി.

ഹേ​​​മ​​​ന്തും ക​​​ൽ​​​പ​​​ന​​​യും

ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ലെ ഇ​​​ഡി​​​യു​​​ടെ അ​​​റ​​​സ്റ്റും ജ​​​യി​​​ൽ​​​വാ​​​സ​​​വും അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും പ​​​ക​​​രം മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്കി​​​യ വി​​​ശ്വ​​​സ്ത​​​ൻ ചം​​​പെ​​​യ് സോ​​​റ​​​ന്‍റെ കൂ​​​റു​​​മാ​​​റ്റ​​​വും ഹേ​​​മ​​​ന്ത് സോ​​​റ​​​നെ​​​യും ഭാ​​​ര്യ ക​​​ൽ​​​പ​​​ന സോ​​​റ​​​നെ​​​യും ത​​​ള​​​ർ​​​ത്തി​​​യി​​​ല്ല.

ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ​​നി​​​ന്നു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഹേ​​​മ​​​ന്തി​​​നെ​​​തി​​​രേ ബി​​​ജെ​​​പി വ​​​ൻ ​​​പ്ര​​​ചാ​​​ര​​​ണ​​​മാ​​​ണ് അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്. ബം​​​ഗ്ലാ​​​ദേ​​​ശി മു​​​സ്‌​​ലിം​​​ക​​​ളു​​​ടെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റം ജാ​​​ർ​​​ഖ​​​ണ്ഡി​​​ന്‍റെ ജ​​​ന​​​സം​​​ഖ്യാ ഘ​​​ട​​​ന​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ന്നു​​​വെ​​​ന്ന ആ​​​ക്ഷേ​​​പ​​​ത്തി​​​നു ജാ​​​തീ​​​യ​​​വും വ​​​ർ​​​ഗീ​​​യ​​​വു​​​മാ​​​യ വ​​​ശ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.

പ​​​ക്ഷേ, ഹേ​​​മ​​​ന്തും ഭാ​​​ര്യ ക​​​ൽ​​​പ​​​ന​​​യും സം​​​സ്ഥാ​​​ന​​​മെ​​​ങ്ങും വി​​​ശ്ര​​​മ​​​മി​​​ല്ലാ​​​തെ ന​​​ട​​​ത്തി​​​യ പ്ര​​​ചാ​​​ര​​​ണം വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ച്ചു. ക​​​ൽ​​​പ​​​ന മാ​​​ത്രം 85 റാ​​​ലി​​​ക​​​ളി​​​ലാ​​​ണു പ്ര​​​സം​​​ഗി​​​ച്ച​​​ത്. ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ 81 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ജെ​​എം​​​എം, കോ​​​ണ്‍ഗ്ര​​​സ്, ആ​​​ർ​​​ജെ​​​ഡി സ​​​ഖ്യ​​​ത്തി​​​ന് 56 സീ​​​റ്റു​​​ക​​​ളു​​​ടെ ഉ​​​ജ്വ​​​ല ജ​​​യ​​മാ​​ണു കൈ​​​വ​​​ന്ന​​​ത്.

hemanth

 73 ശ​​​ത​​​മാ​​​നം ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ള്ള സിം​​​ദേ​​​ഗ ജി​​​ല്ല മു​​​ത​​​ൽ വെ​​​റും ഒ​​​രു ശ​​​ത​​​മാ​​​നം ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ള്ള കോ​​​ഡ​​​ർ​​​മ ജി​​​ല്ല വ​​​രെ സ​​​ഖ്യം നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ ഉ​​​റ​​​പ്പി​​​ച്ച​​​തോ​​​ടൊ​​​പ്പം ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ പി​​​ന്നാ​​​ക്ക, മു​​​സ്‌​​ലിം, ക്രി​​​സ്ത്യ​​​ൻ വോ​​​ട്ട​​​ർ​​​മാ​​​രെ കൂ​​​ടെ നി​​​ർ​​​ത്തി​​​യ സോ​​​ഷ്യ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ലും ഹേ​​​മ​​​ന്തും ക​​​ൽ​​​പ​​​ന​​​യും വി​​​ജ​​​യി​​​ച്ചു.

ജെ​​എം​​​എം സ​​​ർ​​​ക്കാ​​​ർ സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ന്പ​​​ത്തി​​​കസ​​​ഹാ​​​യ​​​ പ​​​ദ്ധ​​​തി​​​യും വ​​​ൻ​​​വി​​​ജ​​​യ​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ചു.

വോ​​​ട്ടി​​​നാ​​​യി വാ​​​രി​​​ക്കോ​​​രി

സൗ​​​ജ​​​ന്യ​​​ങ്ങ​​​ളും ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളും വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യും ജാ​​​ർ​​​ഖ​​​ണ്ഡും. ബി​​​ഹാ​​​റി​​​ലും ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലും ഡ​​​ൽ​​​ഹി​​​യി​​​ലും അ​​​ട​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ജ​​​യി​​​ക്കാ​​​ൻ വി​​​വി​​​ധ പാ​​​ർ​​​ട്ടി​​​ക​​​ൾ ഇ​​​തേ ത​​​ന്ത്രം പ​​​യ​​​റ്റി​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ൽ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച​​​യ്ക്കു സ​​​ഹാ​​​യി​​​ച്ച സൗ​​​ജ​​​ന്യ കി​​​റ്റ് വി​​​ത​​​ര​​​ണം ഓ​​​ർ​​​ക്കു​​​ക. പ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​ങ്ങ​​​ളാ​​​യും ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളാ​​​യും വാ​​​രി​​​ക്കോ​​​രി ന​​​ൽ​​​കി​​​യാ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​സ്ഥി​​​തി​​​യെ എ​​​ങ്ങനെ ബാ​​​ധി​​​ക്കും എ​​​ന്ന​​​തൊ​​​ന്നും ആ​​​ർ​​​ക്കും പ്ര​​​ശ്ന​​​മ​​​ല്ല.

മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ൽ അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്താ​​​നാ​​​യി സ്ത്രീ​​​ക​​​ൾ​​​ക്ക് 2,100 രൂ​​​പ കൈ​​​നീ​​​ട്ടം, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​തി​​​മാ​​​സം 10,000 രൂ​​​പ സ്റ്റൈ​​​പ്പ​​​ൻ​​​ഡ്, താ​​​ഴ്ന്ന വ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്ക് എ​​​ല്ലാ മാ​​​സ​​​വും അ​​​ടു​​​ക്ക​​​ള​​​യി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന അ​​​ക്ഷ​​​യ് അ​​​ന്ന യോ​​​ജ​​​ന പ​​​ദ്ധ​​​തി, ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ള്ള കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി 12,000ൽ​​​നി​​​ന്ന് 15,000 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ മ​​​ഹാ​​​യു​​​തി സ​​​ഖ്യം ന​​​ൽ​​​കി.

BJP firm on Devendra Fadnavis, Eknath Shinde may have to swallow bitter pill

പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം വ​​​രു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി മ​​​ഹാ​​​യു​​​തി സ​​​ർ​​​ക്കാ​​​ർ ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ 146 തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ടു​​​ത്ത​​​ത്. അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളും പ​​​ശു​​​വി​​​നെ ‘രാ​​​ജ്മാ​​​ത-​​​ഗൗ​​​മാ​​​ത’ ആ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​വും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

അ​​​ഞ്ചു മാ​​​സം ചെ​​​റു​​​ത​​​ല്ല

യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​നു ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച ഉ​​​റ​​​പ്പാ​​​ക്കി​​​യ ദേ​​​ശീ​​​യ തൊ​​​ഴി​​​ലു​​​റ​​​പ്പു പ​​​ദ്ധ​​​തി, കാ​​​ർ​​​ഷി​​​ക ക​​​ട​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യ​​​ത്, ദേ​​​ശീ​​​യ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ നി​​​യ​​​മം തു​​​ട​​​ങ്ങി​​​യ​​​വ മു​​​ത​​​ൽ എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ന്ന​​​ദാ​​​താ അ​​​ഭി​​​യാ​​​ൻ, ദീ​​​ൻ​​​ദ​​​യാ​​​ൽ അ​​​ന്ത്യോ​​​ദ​​​യ, ഗ്രാ​​​മീ​​​ണ്‍ റോ​​​സ്ഗാ​​​ർ, ഗ്രാം ​​​സ​​​ഡ​​​ക്, ആ​​​വാ​​​സ്, ആ​​​ദ​​​ർ​​​ശ് ഗ്രാ​​​മം, സു​​​ക​​​ന്യ സ​​​മൃ​​​ദ്ധി, ജ​​​ന​​​നി സു​​​ര​​​ക്ഷ, ജ​​​ൻ ധ​​​ൻ, ജ​​​ൻ ഔ​​​ഷ​​​ധി, മു​​​ദ്ര, ഫ​​​സ​​​ൽ ബീ​​​മ തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ യോ​​​ജ​​​ന​​​ക​​​ളും സൗ​​​ജ​​​ന്യ റേ​​​ഷ​​​ൻ, പാ​​​ച​​​ക​​​വാ​​​ത​​​ക സി​​​ലി​​​ണ്ട​​​ർ വി​​​ത​​​ര​​​ണം, ക​​​ക്കൂ​​​സ് നി​​​ർ​​​മാ​​​ണം വ​​​രെ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളും വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്നു. സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ പ​​​ല​​​തും അ​​​നി​​​വാ​​​ര്യ​​​വും രാ​​​ജ്യ​​​വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള മു​​​ത​​​ൽ​​​മു​​​ട​​​ക്കു​​​മാ​​​ണെ​​​ന്ന​​​തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല.

അ​​​ഞ്ചു മാ​​​സം മു​​​ന്പ് മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ലെ 48ൽ 31 ​​​ലോ​​​ക്സ​​​ഭാ​​​ സീ​​​റ്റി​​​ലും ജ​​​യി​​​ച്ച മ​​​ഹാ​​​ വി​​​കാ​​​സ് അ​​​ഘാ​​​ഡി​​​യു​​​ടെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ദ​​​യന​​​ീ​​​യ തോ​​​ൽ​​​വി​​​ക്കു കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ല​​​താ​​​ണ്.ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 288ൽ 155 ​​​സീ​​​റ്റി​​​ലും കോ​​​ണ്‍ഗ്ര​​​സ്, ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ്), എ​​​ൻ​​​സി​​​പി (പ​​​വാ​​​ർ) സ​​​ഖ്യ​​​ത്തി​​​നാ​​​യി​​​രു​​​ന്നു ലീ​​​ഡ്.

പ​​​ക്ഷേ, രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ൽ അ​​​ഞ്ചു മാ​​​സം വ​​​ള​​​രെ വ​​​ലി​​​യ കാ​​​ല​​​യ​​​ള​​​വാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ കോ​​​ണ്‍ഗ്ര​​​സും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും മ​​​റ​​​ന്നു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ഹാ വി​​​കാ​​​സ് അ​​​ഘാ​​​ഡി സ​​​ഖ്യ​​​ത്തി​​​ലെ എ​​​ല്ലാ​​​വ​​​രും കൂ​​​ടി 49 സീ​​​റ്റി​​​ലൊ​​​തു​​​ങ്ങി. ആ​​​റു പ​​​തി​​​റ്റാ​​​ണ്ടി​​​ലാ​​​ദ്യ​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​തൃ​​​സ്ഥാ​​​ന​​​ത്തി​​​നു പോ​​​ലും അ​​​ർ​​​ഹ​​​ത​​​യി​​​ല്ലാ​​​ത്ത വ​​​ൻ​​​ത​​​ക​​​ർ​​​ച്ച. 288ൽ 235 ​​​സീ​​​റ്റു​​​ക​​​ളി​​​ലും ബി​​​ജെ​​​പി, ശി​​​വ​​​സേ​​​ന (ഷി​​​ൻ​​​ഡെ), എ​​​ൻ​​​സി​​​പി (അ​​​ജി​​​ത്) സ​​​ഖ്യം ത്ര​​​സി​​​പ്പി​​​ക്കു​​​ന്ന വി​​​ജ​​​യ​​​മാ​​​ണു നേ​​​ടി​​​യ​​​ത്. 

ബി​​​ജെ​​​പി​​​ക്കു ത​​​നി​​​യെ 132 സീ​​​റ്റു​​​ക​​​ളും ശി​​​വ​​​സേ​​​ന​​​യ്ക്ക് 57 സീ​​​റ്റും എ​​​ൻ​​​സി​​​പി​​​ക്ക് 41 സീ​​​റ്റും കി​​​ട്ടി. തൂ​​​ത്തു​​​വാ​​​രി​​​യ സ്വ​​​പ്ന​​​വി​​​ജ​​​യം. 

ബി​​​ജെ​​​പി​​​യുടേത് കൃ​​​ത്യ​​​ ത​​​ന്ത്രം

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ലും ഹ​​​രി​​​യാ​​​ന​​​യി​​​ലും പി​​​ന്നീ​​​ടു ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്കും സോ​​​ഷ്യ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​നും ബി​​​ജെ​​​പി കൃ​​​ത്യ​​​മാ​​​യ ആ​​​സൂ​​​ത്ര​​​ണം ന​​​ട​​​ത്തി.

ചെ​​​റി​​​യ പി​​​ണ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ആ​​​ർ​​​എ​​​സ്എ​​​സി​​​നെ​​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി​​​യെ​​​യും സ​​​ജീ​​​വ​​​മാ​​​യി രം​​​ഗ​​​ത്തി​​​റ​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​ക്കാ​​​യി. മ​​​ഹാ​​​രാ​​​ഷ്‌​​ട്ര ഭ​​​ര​​​ണം പി​​​ടി​​​ക്കു​​​ക​​​യെ​​​ന്ന​​​തു സു​​​പ്ര​​​ധാ​​​ന​​​മാ​​​ണെ​​​ന്ന നാ​​​ഗ്പുരി​​​ലെ നേ​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള തി​​​രി​​​ച്ച​​​റി​​​വ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ഉ​​​ണ്ടാ​​​യി​​​ല്ല.

ലോ​​​ക്സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലെ വി​​​ജ​​​യ​​​ത്തി​​​ൽ ഞെ​​​ട്ടി​​​പ്പോ​​​യ കോ​​​ണ്‍ഗ്ര​​​സും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും അ​​​മി​​​ത ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി​​​യെ ഭ​​​ര​​​ണ​​​ത്തി​​​ൽ​​നി​​​ന്നു മാ​​​റ്റി​​​യ ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ​​​യെ എം​​​വി​​​എ​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വം വി​​​സ​​​മ്മ​​​തി​​​ച്ച​​​തും തി​​​രി​​​ച്ച​​​ടി​​​യാ​​​യി.

ശി​​​വ​​​സേ​​​ന അ​​​നു​​​കൂ​​​ലി​​​ക​​​ളി​​​ൽ ആ​​​വേ​​​ശം ന​​​ഷ്ട​​​മാ​​​ക്കാ​​​ൻ ഇ​​​തു കാ​​​ര​​​ണ​​​മാ​​​യി. മ​​​റാ​​​ഠ, ഹി​​​ന്ദു​​​ത്വ വി​​​കാ​​​രം ഉ​​​ണ​​​ർ​​​ത്തു​​​ന്ന​​​തി​​​ലും വ്യാ​​​മോ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലും ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സി​​​നും ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ​​​യ്ക്കും അ​​​ജി​​​ത് പ​​​വാ​​​റി​​​നും സാ​​​ധി​​​ച്ചു. യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണം ഹി​​​ന്ദു​​​ത്വ ധ്രുവീ​​​ക​​​ര​​​ണ​​​ത്തി​​​ലെ​​​ത്തി​​​ച്ചു.

ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും അ​​​മി​​​ത് ഷാ​​​യും കൂ​​​ടി ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ ഭൂ​​​രി​​​പ​​​ക്ഷ വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​നാ​​​യി. വി​​​ല​​​ക്ക​​​യ​​​റ്റം, തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, കാ​​​ർ​​​ഷി​​​ക പ്ര​​​തി​​​സ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ ജ​​​നം മ​​​റ​​​ന്നു.

വ​​​യ​​​നാ​​​ട​​​ല്ല മ​​​ഹാ​​​രാ​​​ഷ്‌​​ട്ര

പ്രി​​​യ​​​ങ്ക ഗാ​​​ന്ധി മ​​​ത്സ​​​രി​​​ച്ച വ​​​യ​​​നാ​​​ട്ടി​​​ലെ ഭൂ​​​രി​​​പ​​​ക്ഷം കൂ​​​ട്ടാ​​​നു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ. സോ​​​ണി​​​യ, രാ​​​ഹു​​​ൽ, പ്രി​​​യ​​​ങ്ക ത്ര​​​യ​​​ത്തെ സു​​​ഖി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. രാ​​​ഹു​​​ലും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലും അ​​​ട​​​ക്കം ഉ​​​ന്ന​​​തനേ​​​താ​​​ക്ക​​​ൾ പ​​​ല​​​ത​​​വ​​​ണ വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്തി ത​​​ന്പ​​​ടി​​​ച്ചു.

പ്രി​​​യ​​​ങ്ക​​​യു​​​ടെ പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നാ​​​യി കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യെ എ​​​ത്തി​​​ച്ച​​​തും റോ​​​ബ​​​ർ​​​ട്ട് വ​​​ദ്ര​​​യ്ക്കും മ​​​ക്ക​​​ൾ​​​ക്കുംവേ​​​ണ്ടി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് കു​​​റ​​​ച്ചു​​​സ​​​മ​​​യം ക​​​ള​​​ക്ട​​​റു​​​ടെ മു​​​റി​​​ക്കു പു​​​റ​​​ത്തു കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടിവ​​​ന്ന​​​തും ദ​​​യ​​​നീ​​​യ​​​മാ​​​യി.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ പ​​​ത്രി​​​ക ന​​​ൽ​​​കു​​​ന്പോ​​​ൾ സാ​​​ധാ​​​ര​​​ണ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​റി​​​ല്ല. വ​​​യ​​​നാ​​​ട്ടി​​​ൽ പ്രി​​​യ​​​ങ്ക​​​യു​​​ടെ വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​വി​​​ടെ ന​​​ട​​​ത്തി​​​യ പ്ര​​​ചാ​​​ര​​​ണ കോ​​​ലാ​​​ഹ​​​ല​​​ത്തി​​​ന്‍റെ പ​​​കു​​​തിപോ​​​ലും സു​​​പ്ര​​​ധാ​​​ന​​​മാ​​​യ മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ലെ ഭ​​​ര​​​ണം പി​​​ടി​​​ക്കാ​​​ൻ ഉ​​​ണ്ടാ​​​യി​​​ല്ല.

priyanka gandhi in parliament

ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ 75, ഗ​​​ഡ്ക​​​രി 72, ഫ​​​ഡ്നാ​​​വി​​​സ് 64 വീ​​​തം റാ​​​ലി​​​ക​​​ളാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി 10 റാ​​​ലി​​​ക​​​ളി​​​ലും അ​​​മി​​​ത് ഷാ 16 ​​​റാ​​​ലി​​​ക​​​ളി​​​ലും പ്ര​​​സം​​​ഗി​​​ച്ചു. യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രും സ​​​ഖ്യ​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളും വേ​​​റെ​​​യും.

എ​​​ന്നാ​​​ൽ, രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​കെ പ്ര​​​സം​​​ഗി​​​ച്ച​​​ത് ഏ​​​ഴു റാ​​​ലി​​​ക​​​ളി​​​ൽ! ഖാ​​​ർ​​​ഗെ ഒ​​​ന്പ​​​തി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ച്ചു. മൂ​​​ന്നു റാ​​​ലി​​​യും ഒ​​​രു റോ​​​ഡ് ഷോ​​​യു​​​മാ​​​ണു പ്രി​​​യ​​​ങ്ക ന​​​ട​​​ത്തി​​​യ​​​ത്.

മാ​​​പ്പ​​​ർ​​​ഹി​​​ക്കാ​​​ത്ത തെ​​​റ്റു​​​ക​​​ൾ

വ​​​യ​​​നാ​​​ടി​​​നുവേ​​​ണ്ടി ന​​​ട​​​ത്തി​​​യ ശ്ര​​​മം​​പോ​​​ലും ഏ​​​റ്റ​​​വും സ​​​ന്പ​​​ന്ന​​​മാ​​​യ വ​​​ലി​​​യ സം​​​സ്ഥാ​​​നം പി​​​ടി​​​ക്കാ​​​ൻ ഉ​​​ണ്ടാ​​​യി​​​ല്ല. ജ​​​യി​​​ക്കാ​​​മാ​​​യി​​​രു​​​ന്ന പ​​​ഞ്ചാ​​​ബി​​​ലും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലും കോ​​​ണ്‍ഗ്ര​​​സ് തോ​​​റ്റ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഹ​​​രി​​​യാ​​​ന, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര തോ​​​ൽ​​​വി​​​ക​​​ൾ. രാ​​​ഹു​​​ൽ ഗാ​​​ന്ധി ന​​​ട​​​ത്തി​​​യ ഐ​​​തി​​​ഹാ​​​സി​​​ക​​​മാ​​​യ ര​​​ണ്ടു ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​ക​​​ളെ വോ​​​ട്ടാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ലും കോ​​​ണ്‍ഗ്ര​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

മു​​​ക​​​ൾ മു​​​ത​​​ൽ താ​​​ഴെ​​​ത്ത​​​ട്ടു​​​ വ​​​രെ പാ​​​ർ​​​ട്ടി​​​യു​​​ടെ സം​​​ഘ​​​ട​​​നാ​​​ സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​തെ ഇ​​​നി ര​​​ക്ഷ​​​യി​​​ല്ല. സാ​​​മൂ​​​ഹ്യ, സ​​​മു​​​ദാ​​​യ സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ളും പ്രാ​​​ദേ​​​ശി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളും അ​​​ട​​​ക്കം വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ വേ​​​ണ്ട ത​​​ന്ത്ര​​​ങ്ങ​​​ളും മു​​​ന്നൊ​​​രു​​​ക്ക​​​വും ഉ​​​ണ്ടാ​​​ക​​​ണം.

മാ​​​പ്പ​​​ർ​​​ഹി​​​ക്കാ​​​നാ​​​വാ​​​ത്ത തെ​​​റ്റു​​​ക​​​ളി​​​ൽ​​നി​​​ന്നു പ​​​ഠി​​​ക്കാ​​​ൻ കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വം ഇ​​​നി​​​യും വി​​​സ​​​മ്മ​​​തി​​​ക്ക​​​രു​​​ത്. ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​പ​​​ക്ഷ​​​മി​​​ല്ലെ​​​ങ്കി​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യം ത​​​ക​​​രും. 

Advertisment