ഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായി നടക്കും. ഫെബ്രുവരി എട്ടിന് ഫലം പുറത്തുവരും. രാജ്യതലസ്ഥാനത്ത് 1.5 കോടി വോട്ടര്‍മാര്‍ക്കായി 33,000 ബൂത്തുകള്‍ സജ്ജീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
ഇതില്‍ 83.49 ലക്ഷം പുരുഷന്മാരും 79 ലക്ഷം സ്ത്രീകളും വോട്ടര്‍മാരാണുള്ളത്. 2 ലക്ഷം പുതിയ വോട്ടര്‍മാരുണ്ട്. 830 വോട്ടര്‍മാര്‍ 100 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്
നേരത്തെ, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ അപാകതയുണ്ടെന്ന ആരോപണത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വിശദീകരണം നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ വര്‍ധിപ്പിക്കുകയും ചില വിഭാഗങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്തുവെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു
തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. ഇതെല്ലാം ഒരു നിശ്ചിത പ്രോട്ടോക്കോള്‍ പ്രകാരമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.