Advertisment

മൂന്നാം തവണയും തുടര്‍ഭരണം ഉറപ്പിക്കാനാണ് അരവിന്ദ് കേജരിവാളും ആം ആദ്മി പാര്‍ട്ടിയും അരയും തലയും മുറുക്കി രംഗത്തുള്ളത്. തോറ്റാല്‍ പാര്‍ട്ടിയുടെ ഭാവിതന്നെ അപകടത്തിലാകും. മൂന്നാം തവണയും കേന്ദ്രഭരണം പിടിച്ച നരേന്ദ്ര മോദിയുടെ മൂക്കിനു താഴെ ദേശീയ തലസ്ഥാനം കിട്ടാക്കനിയായി തുടരുന്നതിന്റെ വേദന ചെറുതല്ല. ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

മൂ​ന്നു ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഒ​ന്നി​ലും ഉ​റ​പ്പി​ല്ല. ആം ​ആ​ദ്മി​യോ, ബി​ജെ​പി​യോ എ​ന്ന​റി​യാ​ൻ ഫെ​ബ്രു​വ​രി എ​ട്ടി​ലെ ജ​ന​വി​ധി​ക്കാ​യി കാ​ത്തി​രി​ക്കാം.

New Update
delhi election

ബുള്ളറ്റിനെക്കാൾ ശക്തമാണു ബാലറ്റ് എന്ന് അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഏബ്രഹാം ലിങ്കൺ പറഞ്ഞിരുന്നു.

Advertisment

സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തിന്റെ അടി സ്ഥാനത്തിലാണു ജനാധിപത്യം.

ജാതി, മത, വർണ, വർഗ, ലിംഗ, പ്രാദേശിക വിവേചനം ഇല്ലാത്ത ഏക കാര്യമാണു വോട്ടവകാശം. വോട്ട് എല്ലാവരെയും തുല്യരാക്കുന്നു. ദേശീയ തലസ്ഥാനമായ ഡ ൽഹിയിലെ രാജ്യം ഉറ്റുനോക്കുന്ന വോട്ടെടുപ്പ് ഫെബ്രുവരി അഞ്ചിനാണ്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനായി തയാറെടുക്കുന്ന രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥിക ളും വോട്ടർമാരും പതിവില്ലാത്ത ആശങ്കയിലും അങ്കലാപ്പിലുമാണ്.

delhi election 1Untitledmurr


ഫലം പ്രവചനാതീതമാണെങ്കി ലും ആവേശത്തിനും പ്രതീക്ഷകൾക്കും കുറവുമില്ല. തലസ്ഥാന നഗരിയിലെ വോട്ടർമാരിൽ കൂടി വ രുന്ന നിസംഗത തലവേദനയാണ്. കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി വോട്ടിംഗ് ശതമാ നം കുറയുന്നതിനു പരിഹാരമായാണു ബുധനാഴ്‌ചയിലെ വോട്ടെടുപ്പ്


ജീവന്മരണ പോരാട്ടത്തിൽ

മൂന്നാം തവണയും തുടർഭരണം ഉറപ്പിക്കാനാണ് അരവിന്ദ് കേജരിവാളും ആം ആദ്‌മി പാർട്ടിയും അ രയും തലയും മുറുക്കി രംഗത്തുള്ളത്. തോറ്റാൽ പാർട്ടിയുടെ ഭാവിതന്നെ അപകടത്തിലാകും.

കാൽ നൂറ്റാണ്ടിലേറെയായി ഡൽഹിയിൽ അധികാരത്തിനു പുറത്തായിരുന്ന ബിജെപിക്കാകട്ടെ ജയത്തി ൽ കുറഞ്ഞതൊന്നും ആലോചിക്കാനാകില്ല. 

മൂന്നാം തവണയും കേന്ദ്രഭരണം പിടിച്ച നരേന്ദ്ര മോദി യുടെ മൂക്കിനു താഴെ ദേശീയ തലസ്ഥാനം കിട്ടാക്കനിയായി തുടരുന്നതിൻ്റെ വേദന ചെറുതല്ല.

2013 വരെ തുടർച്ചയായി മൂന്നുതവണ അധികാരത്തിലേറിയ കോൺഗ്രസ് ആകട്ടെ ഇപ്പോൾ നിലനിൽപ്പി നുള്ള പോരാട്ടത്തിലാണ്.

delhi 9Untitledmurr

തുടർച്ചയായി പത്തു വർഷം രാജ്യം ഭരിച്ച യുപിഎ സർക്കാരിനെ താഴെയിറക്കിയ 2011ലെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ബാക്കിപത്രമായിരുന്നു ആം ആദ്‌മി പാർട്ടി.


അണ്ണാ ഹസാരെയുടെ നേതൃ ത്വത്തിൽ ബിജെപി പിന്തുണയോടെയുള്ള സമരത്തിലൂടെയാണ് അരവിന്ദ് കേജരിവാൾ തന്ത്രപൂർ വം രാഷ്ട്രീയപ്രവേശം നടത്തിയത്. 2012 നവംബർ 26ന് കേജരിവാൾ ആം ആദ്‌മി പാർട്ടി സ്ഥാപിച്ചു


കേജരിവാൾ മാജിക്!

2013 ഡിസംബറിലെ ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിച്ച കേജരിവാളിനും ആം ആദ്‌മി പാർട്ടിക്കും മോശമല്ലാത്ത പിന്തുണ ലഭിച്ചു. 69 സീറ്റിൽ മത്സരിച്ച എഎപി 28ൽ ജയിച്ചു. 32 സീറ്റ് നേടിയ ബിജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ഭൂരിപക്ഷമുണ്ടായില്ല.

എട്ടു സീറ്റിൽ ജയിച്ച കോൺഗ്ര സിന്റെ പിന്തുണയോടെ കേജരിവാൾ മുഖ്യമന്ത്രിയായി. ചരിത്രം തിരുത്തിയ ആദ്യ കേജരിവാൾ സർ ക്കാരിന് 49 ദിവസമേ ആയുസുണ്ടായുള്ളൂ.

2014ലെ ​മോ​ദി ത​രം​ഗ​ത്തി​ൽ ലോ​ക്സ​ഭ​യി​ലേ​ക്ക് ഡ​ൽ​ഹി​യി​ലെ ഏ​ഴി​ൽ ഏ​ഴു സീ​റ്റും തൂ​ത്തു​വാ​രി​യ ബി​ജെ​പി വ​ലി​യ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, 2015ലെ ​ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ​യി​ലെ പ​തി​വു രാ​ഷ്‌​ട്രീ​യം മാ​റ്റി​മ​റി​ച്ചു.

Arvind Kejriwal urges people to reject BJP to save free schemes


ആ​കെ​യു​ള്ള 70ൽ 67 ​സീ​റ്റും നേ​ടി​യ എ​എ​പി ഞെ​ട്ടി​ച്ചു. മൂ​ന്നു പേ​ർ മാ​ത്രം ജ​യി​ച്ച ബി​ജെ​പി ഒ​രു ഒ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ള്ളാ​വു​ന്ന നി​യ​മ​സ​ഭാ​ക​ക്ഷി​യാ​യി. 1998 മു​ത​ൽ 15 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ഭ​രി​ച്ച കോ​ണ്‍​ഗ്ര​സാ​ക​ട്ടെ വ​ട്ട​പ്പൂ​ജ്യ​മാ​യി


2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും കേ​ജ​രി​വാ​ൾ മാ​ജി​ക് ആ​വ​ർ​ത്തി​ച്ച​തു ബി​ജെ​പി​യെ ഞെ​ട്ടി​ച്ചു.

62 മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച എ​എ​പി ഡ​ൽ​ഹി​യി​ലെ അ​ജ​യ്യ രാ​ഷ്‌​ട്രീ​യ​ശ​ക്തി​യാ​യി. ബി​ജെ​പി വീ​ണ്ടും ഒ​റ്റ അ​ക്ക​ത്തി​ലേ​ക്ക് ഒ​തു​ങ്ങി. അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​കാ​തെ വീ​ണ്ടും കോ​ണ്‍​ഗ്ര​സ് ത​ക​ർ​ന്ന​ടി​ഞ്ഞു.

ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​ർ​ന്ന പാ​ർ​ട്ടി​യാ​യി മാ​റി​യ എ​എ​പി തൊ​ട്ട​ടു​ത്ത പ​ഞ്ചാ​ബി​ലും 2022ൽ ​അ​ധി​കാ​രം പി​ടി​ച്ചു.

ഡ​ൽ​ഹി​ക്കും പ​ഞ്ചാ​ബി​നും പു​റ​മെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കാ​നു​ള്ള കേ​ജ​രി​വാ​ളി​ന്‍റെ ത​ന്ത്രം പ​ക്ഷേ വേ​ണ്ട​ത്ര വി​ജ​യി​ച്ചി​ല്ല. കേ​ര​ളം അ​ട​ക്കം പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ എ​എ​പി​ക്കു ക​ഴി​ഞ്ഞി​ല്ല.

മാ​റ്റ​ത്തി​ന് കാ​റ്റ് വീ​ശു​മോ?

സൗ​ജ​ന്യ വൈ​ദ്യു​തി, വെ​ള്ളം, സ്ത്രീ​ക​ൾ​ക്കു ബ​സ് യാ​ത്ര, സ്ത്രീ​ക​ൾ​ക്കു പ്ര​തി​മാ​സ അ​ല​വ​ൻ​സ് അ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ളും ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​വു​മാ​ണ് എ​എ​പി സ​ർ​ക്കാ​രി​നെ ജ​ന​കീ​യ​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സും നേ​താ​ക്ക​ളു​ടെ ധൂ​ർ​ത്തും അ​വ​സാ​ന ര​ണ്ടു വ​ർ​ഷം എ​എ​പി സ​ർ​ക്കാ​രി​ന്‍റെ നി​റം കെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​ൻ, സ​ഞ്ജ​യ് സിം​ഗ് എം​പി എ​ന്നി​വ​രെ​ല്ലാം ജ​യി​ലി​ലാ​യ​ത് എ​എ​പി​ക്കു തി​രി​ച്ച​ടി​യാ​യി.

rahul modi Untitled2025


കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ചു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ വേ​ട്ട​യാ​ടു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന തോ​ന്ന​ൽ മാ​ത്ര​മാ​യി​രു​ന്നു ആ​ശ്വാ​സം. ജാ​മ്യം​ കി​ട്ടി പു​റ​ത്തി​റ​ങ്ങി​യ​ശേ​ഷം മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച് പ​ക​രം അ​തി​ഷി​യെ ഭ​ര​ണ​മേ​ല്​പി​ക്കാ​ൻ കേ​ജ​രി​വാ​ൾ നി​ർ​ബ​ന്ധി​ത​നാ​യി


ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​നും അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ​ക്കും പു​റ​മെ, ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളും പ​ണ​ക്കൊ​ഴു​പ്പു​മാ​കും കേ​ജ​രി​വാ​ളും അ​തി​ഷി​യും നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി. മാ​റ്റ​ത്തി​നാ​യു​ള്ള ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണം വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ചേ​ക്കാം. എ​എ​പി ദു​ര​ന്തം സ​ഹി​ക്കി​ല്ല, മാ​റ്റം കൊ​ണ്ടു​വ​രും (ആ​പ്ദാ- എ​എ​പി ന​ഹി സ​ഹേം​ഗേ, ബ​ദ​ൽ ക​ർ ര​ഹേം​ഗെ) എ​ന്ന​താ​ണു ബി​ജെ​പി മു​ദ്രാ​വാ​ക്യം. 

27 വ​ർ​ഷം പ്ര​തി​പ​ക്ഷ​ത്ത്

എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പേത​ന്നെ എ​ല്ലാ സീ​റ്റി​ലും സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു മു​ന്നി​ലെ​ത്താ​ൻ എ​എ​പി​ക്കാ​യി. 20 സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ മാ​റ്റി പു​തു​മു​ഖ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​തും ഫ​ലം ക​ണ്ടേ​ക്കും.

സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും സൗ​ജ​ന്യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ക്കു​മെ​ന്നാ​ണു കേ​ജ​രി​വാ​ളി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. വെ​ള്ളം, വൈ​ദ്യു​തി സൗ​ജ​ന്യ​ങ്ങ​ൾ​ക്കു പു​റ​മെ സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2,100 രൂ​പ, പ്രാ​യ​മാ​യ​വ​ർ​ക്ക് ആ​രോ​ഗ്യ​ പ​രി​ര​ക്ഷ, ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് 10 ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി​യ​വ​യാ​ണു പ്ര​തീ​ക്ഷ


സ്ഥി​ര​മാ​യ വോ​ട്ട് വി​ഹി​തം നി​ല​നി​ർ​ത്തി​യി​ട്ടും, 1998 മു​ത​ൽ ഡ​ൽ​ഹി​യി​ൽ ഒ​രു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ലും ബി​ജെ​പി വി​ജ​യി​ച്ചി​ട്ടി​ല്ല. 1998ൽ 52 ​ദി​വ​സം മാ​ത്രം ഭ​രി​ച്ച സു​ഷ​മ സ്വ​രാ​ജാ​ണ് അ​വ​സാ​ന ബി​ജെ​പി മു​ഖ്യ​മ​ന്ത്രി


modi Untitlednewor

ഡ​ൽ​ഹി​യി​ലെ 12 സം​വ​ര​ണ സീ​റ്റു​ക​ളി​ലും ന്യൂ​ന​പ​ക്ഷ ആ​ധി​പ​ത്യ​മു​ള്ള എ​ട്ട് സീ​റ്റു​ക​ളി​ലും ഒ​ന്നി​ൽ പോ​ലും ബി​ജെ​പി​ക്കു ജ​യി​ക്കാ​നാ​കു​ന്നി​ല്ല. 

കേ​ന്ദ്ര​ത്തി​ലും നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി ഭ​ര​ണം പി​ടി​ച്ചി​ട്ടും ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത് ആ​റു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തോ​റ്റ​തി​ന്‍റെ ക്ഷീ​ണം മാ​റ്റി​യേ തീ​രൂ​വെ​ന്ന വാ​ശി​യി​ലാ​ണു ബി​ജെ​പി. 

വോ​ട്ടു​ശ​ത​മാ​നം ക​രു​ത്ത്

അ​ധി​കാ​ര​ത്തി​നു പു​റ​ത്താ​ണെ​ങ്കി​ലും ഡ​ൽ​ഹി​യി​ലെ 70 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ബൂ​ത്തു​ത​ലം വ​രെ ശ​ക്ത​മാ​യ സം​ഘ​ട​നാ സം​വി​ധാ​ന​മാ​ണു ബി​ജെ​പി​ക്കു​ള്ള​ത്. എ​എ​പി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ചേ​രി​ക​ളും അ​ന​ധി​കൃ​ത കോ​ള​നി​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു മാ​സ​ങ്ങ​ളാ​യി ബി​ജെ​പി പ്ര​ചാ​ര​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​മീ​റ്റിം​ഗു​ക​ൾ ന​ട​ത്തി. എ​എ​പി​യെ തു​ണ​ച്ചി​രു​ന്ന വി​വി​ധ സ​മു​ദാ​യ​ങ്ങ​ളെ​യും ഗ്രൂ​പ്പു​ക​ളെ​യും സ്വാ​ധീ​നി​ക്കാ​ൻ കൃ​ത്യ​മാ​യ പ​ദ്ധ​തി​യോ​ടെ ക​ഴി​യാ​വു​ന്ന​തെ​ല്ലാം ചെ​യ്തു.


2014 മു​ത​ൽ മൂ​ന്നു ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഡ​ൽ​ഹി തൂ​ത്തു​വാ​രി​യ​തി​നാ​ൽ ബി​ജെ​പി​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തി​നു കു​റ​വി​ല്ല. ഹ​രി​യാ​ന, മ​ഹാ​രാ​ഷ്‌​ട്ര തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​വും ശ​ക്തി​യാ​യി. ഡ​ൽ​ഹി​യി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്കു തു​ട​ർ​ച്ച​യാ​യി തോ​റ്റെ​ങ്കി​ലും വോ​ട്ടു​വി​ഹി​തം ചോ​രാ​തെ കാ​ത്തു


Arvind Kejriwal hits out at BJP, claims Kailash Gahlot resigned amid pressure from ED

2013ൽ 33.10 ​ശ​ത​മാ​ന​വും 2015ൽ 32.19 ​ശ​ത​മാ​ന​വും ആ​യി​രു​ന്ന ബി​ജെ​പി​യു​ടെ വോ​ട്ടു​ശ​ത​മാ​നം 2020ൽ 38.51 ​ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നാ​യി. ക​ഴി​ഞ്ഞ ആ​റു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും 30 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വോ​ട്ടു​ക​ൾ ബി​ജെ​പി​ക്കു കി​ട്ടി.

മു​ഖ​മി​ല്ലാ​തെ ബി​ജെ​പി

കേ​ജ​രി​വാ​ളി​നും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രേ​യു​ള്ള അ​ഴി​മ​തി, ധൂ​ർ​ത്ത് ആ​രോ​പ​ണം ക​ടു​പ്പി​ക്കു​ക​യാ​ണു ബി​ജെ​പി. മ​ദ്യ​ന​യ അ​ഴി​മ​തി​യും കേ​ജ​രി​വാ​ളി​ന്‍റെ ശീ​ഷ് മ​ഹ​ൽ വ​സ​തി നി​ർ​മാ​ണ​ത്തി​ലെ ധൂ​ർ​ത്തും ച​ർ​ച്ച​യാ​ക്കാ​നാ​യി.

ജ​ല​ക്ഷാ​മം, മ​ലി​ന​മാ​യ ജ​ല​വി​ത​ര​ണം, വാ​യു മ​ലി​നീ​ക​ര​ണം, മ​ഴ​ക്കാ​ല വെ​ള്ള​ക്കെ​ട്ട്, ത​ക​ർ​ന്ന റോ​ഡു​ക​ൾ, മോ​ശം പൊ​തു ബ​സ് ഗ​താ​ഗ​തം തു​ട​ങ്ങി​യ ജ​ന​കീ​യ​ പ്ര​ശ്ന​ങ്ങ​ളും പാ​ർ​ട്ടി ഫ​ല​പ്ര​ദ​മാ​യി ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. എ​എ​പി എം​എ​ൽ​എ​മാ​ർ​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി ഓ​രോ വോ​ട്ട​റിലും എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു.


എ​എ​പി​യെ വെ​ല്ലു​ന്ന സൗ​ജ​ന്യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും ബി​ജെ​പി​ക്കു​ണ്ട്. 300 യൂ​ണി​റ്റ് വ​രെ സൗ​ജ​ന്യ വൈ​ദ്യു​തി, 20 കി​ലോ​ലി​റ്റ​ർ സൗ​ജ​ന്യ വെ​ള്ളം, സ്ത്രീ​ക​ൾ​ക്കു മാ​സം തോ​റും 2,500 രൂ​പ തു​ട​ങ്ങി​യ​വ വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ച്ചേ​ക്കാം


delhi election

എ​ന്നാ​ൽ, ഷീ​ലാ ദീ​ക്ഷി​തും കേ​ജ​രി​വാ​ളും പോ​ലു​ള്ള ഒ​രു ജ​ന​പ്രി​യ മു​ഖ​ത്തി​ന്‍റെ അ​ഭാ​വ​മാ​ണു ഡ​ൽ​ഹി ബി​ജെ​പി​യു​ടെ പോ​രാ​യ്മ. മോ​ദി​യു​ടെ പ്ര​തി​ച്ഛാ​യ​യും ഇ​ര​ട്ട എ​ൻ​ജി​ൻ സ​ർ​ക്കാ​ർ മു​ദ്രാ​വാ​ക്യ​വും ഡ​ൽ​ഹി​യി​ലും പ​ഞ്ചാ​ബി​ലും ചെ​ല​വാ​യ​തു​മി​ല്ല. 

പ്ര​വ​ച​നാ​തീ​തം, ഈ ​പോ​ര്

2013 വ​രെ തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ ഡ​ൽ​ഹി ഭ​രി​ച്ച കോ​ണ്‍​ഗ്ര​സി​നു പി​ന്നീ​ട് ഇ​ന്നു​വ​രെ പേ​രി​നൊ​രു സീ​റ്റി​ൽ പോ​ലും ജ​യി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​എ​പി​യും കോ​ണ്‍​ഗ്ര​സും സ​ഖ്യ​മു​ണ്ടാ​ക്കി​യെ​ങ്കി​ലും വോ​ട്ട​ർ​മാ​ർ സ്വീ​ക​രി​ച്ചി​ല്ല.


ബി​ജെ​പി​ക്കെ​തി​രേ രൂ​പീ​ക​രി​ച്ച ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ൾ ഡ​ൽ​ഹി​യി​ൽ പ​ര​സ്പ​രം വീ​റോ​ടെ ഏ​റ്റു​മു​ട്ടു​ന്ന​തി​ലാ​ണു ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ. വ​ലി​യ വോ​ട്ടു​ക​ളി​ല്ലെ​ങ്കി​ലും ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ സ​ഖ്യ​ക​ക്ഷി​ക​ളാ​യ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സും എ​എ​പി​ക്കു നി​രു​പാ​ധി​ക പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു


തി​രി​ച്ചു​വ​ര​വി​നാ​യി ഏ​താ​നും സീ​റ്റു​ക​ളി​ലെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​നു ജ​യി​ച്ചേ മ​തി​യാ​കൂ. എ​എ​പി​യും ബി​ജെ​പി​യും ത​മ്മി​ലാ​ണു മു​ഖ്യ​മ​ത്സ​ര​മെ​ങ്കി​ലും കോ​ണ്‍​ഗ്ര​സും ഡ​ൽ​ഹി​യി​ൽ മ​ര​ണ​പ്പോ​രാ​ട്ട​ത്തി​ലാ​ണ്.

മൂ​ന്നു ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഒ​ന്നി​ലും ഉ​റ​പ്പി​ല്ല. ആം ​ആ​ദ്മി​യോ, ബി​ജെ​പി​യോ എ​ന്ന​റി​യാ​ൻ ഫെ​ബ്രു​വ​രി എ​ട്ടി​ലെ ജ​ന​വി​ധി​ക്കാ​യി കാ​ത്തി​രി​ക്കാം.

Advertisment