ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് നിർബന്ധം: സർക്കാരിന്റെ നടപടിക്കെതിരെ രക്ഷിതാക്കൾ, പുതിയ നിയമത്തിന് എതിരെ ഹർജി, ഡൽഹി സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി

2025 ജൂണിൽ ഡൽഹി സർക്കാർ പുറത്തിറക്കിയ സർക്കുലറിനെതിരെയാണ് ദീപിക ശർമ്മ ഹർജി സമർപ്പിച്ചത്.

New Update
930700-schoolstudents

ന്യൂഡൽഹി: ഡൽഹിയിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സായി നിശ്ചയിച്ച ഡൽഹി സർക്കാരിൻ്റെ പുതിയ നിയമം ഹൈക്കോടതിയുടെ പരിഗണനയിൽ. 

Advertisment

അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ഡിസംബറിൽ ആരംഭിക്കാനിരിക്കെ, പുതിയ നിയമം കുട്ടികൾക്ക് ഒരു വർഷം അധിക പ്രീ-സ്കൂൾ വിദ്യാഭ്യാസം നിർബന്ധമാക്കുമെന്നും അത് വഴി രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ (PIL) ഡൽഹി ഹൈക്കോടതി സർക്കാരിൻ്റെ മറുപടി തേടി.

2025 ജൂണിൽ ഡൽഹി സർക്കാർ പുറത്തിറക്കിയ സർക്കുലറിനെതിരെയാണ് ദീപിക ശർമ്മ ഹർജി സമർപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഡൽഹി സർക്കാരിന് നോട്ടീസ് അയയ്ക്കുകയും പ്രതികരണം തേടുകയും ചെയ്തു.

 മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് നവംബർ 26-ലേക്ക് പരിഗണിക്കാൻ കോടതി തീരുമാനിച്ചു.

നേരത്തെ നഴ്സറിയും കിന്റർഗാർട്ടനും മാത്രം ഉൾപ്പെട്ടിരുന്ന സ്ഥാനത്ത്, പുതിയ സമ്പ്രദായം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് മുമ്പ് കുട്ടികൾ പ്രീ-സ്കൂൾ 1, പ്രീ-സ്കൂൾ 2, പ്രീ-സ്കൂൾ 3 എന്നിങ്ങനെ മൂന്ന് തലങ്ങൾ പൂർത്തിയാക്കണം.

നിലവിൽ ഈ സംവിധാനത്തിലുള്ള വിദ്യാർത്ഥികൾക്ക് പ്രീ-സ്കൂൾ വിദ്യാഭ്യാസം ആവർത്തിക്കേണ്ടിവരും എന്ന ആശങ്ക ഹർജിക്കാർ ഉയർത്തി. ഇത് നിലവിലെ അക്കാദമിക് ഘടനയെ തകർക്കുമെന്നും പറയുന്നു.

പുതിയ നിയമം നടപ്പിലാക്കിയാൽ രക്ഷിതാക്കൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടാണ് ഹർജിയിലെ പ്രധാന വിമർശനം.

പ്രീ-സ്കൂൾ വിദ്യാഭ്യാസം ഒരു വർഷത്തേക്ക് കൂടി നിർബന്ധമാക്കുമ്പോൾ രക്ഷിതാക്കൾക്ക് അധിക ഫീസ് നൽകേണ്ടി വരും.

court

സ്വകാര്യ സ്കൂളുകൾ ഒരു പാദത്തിൽ ഏകദേശം 60,000 രൂപയും പ്രതിവർഷം ഏകദേശം 2.4 ലക്ഷം രൂപയും ഈടാക്കുന്ന സാഹചര്യത്തിൽ, ഈ നിയമം മാതാപിതാക്കൾക്ക് അനാവശ്യമായ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ഹർജി ചൂണ്ടിക്കാട്ടി.

പ്രായപരിധി വർധിക്കുന്നത് കാരണം ഒന്നാം ക്ലാസിലേക്കുള്ള നേരിട്ടുള്ള പ്രവേശനം കൂടുതൽ ബുദ്ധിമുട്ടാക്കുകയും സീറ്റുകളുടെ പരിമിതി ഉണ്ടാക്കുകയും ചെയ്യുമെന്നും ഹർജിയിൽ ആശങ്കയുണ്ട്.

Advertisment