/sathyam/media/media_files/2025/11/27/kudumbasree-stall-2025-11-27-00-55-10.jpeg)
ന്യൂഡല്‍ഹി: ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കിട്ടുന്ന ഒരിടം. കേരളത്തിന്റെ പവലിയനിലെ കുടുംബശ്രീ വില്‍പ്പനശാലയെ അക്ഷരാര്‍ഥത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം.
സുഗന്ധവ്യഞ്ജന വസ്തുക്കള്‍ , പലചരക്ക് സാധനങ്ങള്‍ , അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം 12 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള സ്റ്റാളില്‍ ലഭ്യമാക്കിയിട്ടുണ്ട്. കേരള പവലിയനിലെ ഏറ്റവും വലിയ സ്റ്റാളും ഇതുതന്നെ.
വാരിക്കാട്ട് ബ്രാന്‍ഡിലുള്ള വെളിച്ചണ്ണ ഒരു ലീറ്ററിന് 600 രൂപ നിരക്കില്‍ ലഭിക്കും. ചിരട്ടത്തവി, തടികൊണ്ടുള്ള ചട്ടുകം, കറിക്കത്തി , ചിരട്ടയില്‍ നിര്‍മിച്ച പേന്‍ ഹോള്‍ഡര്‍ എന്നിങ്ങനെ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി ലഭ്യമാക്കിയിട്ടുണ്ട്.
ഏത്തക്ക ഉപ്പേരി, ശര്‍ക്കര വരട്ടി , ബദാം, മസാല കൂട്ട് , മസാല ചേര്‍ത്ത് വറുത്തതും അല്ലാത്തതുമായ കശുവണ്ടി പരിപ്പ് എന്നിവ പാക്കറ്റായി വാങ്ങാന്‍ കിട്ടും.
വെളിച്ചെണ്ണയില്‍ നിന്ന് നിര്‍മിച്ച സോപ്പ് സവിശേഷതയുള്ള ഉത്പന്നമാണ്. കസ്തൂരി മഞ്ഞള്‍ , ആര്യവേപ്പ് , രക്തചന്ദനം, തുളസി , മുല്ലപ്പൂ എന്നിവയുടെ ഗന്ധങ്ങളില്‍ ലഭിക്കുന്ന സോപ്പിന് 70 രൂപയാണ് വില.
ഹോം മേഡ് സോപ്പ് 40 രൂപയ്ക്ക് കിട്ടും. മുടി വളര്‍ച്ച കൂട്ടാന്‍ സഹായകമാണ് പുനര്‍ജനി ഹെയര്‍ ഓയില്‍ . 250 മില്ലീലീറ്ററിന് 600 രൂപയാണ് വില.
ഗ്രാമ്പൂ, ഏലക്ക, കുരുമുളക്, കാട്ടുതേന്‍ , കുടംപുളി, കറുവാപട്ട, വിവിധതരം ചോള പൊടികള്‍ , ഗോതമ്പ് പുട്ടുപൊടി, ചക്കപ്പൊടി, കുട്ടികള്‍ക്കുള്ള പോഷക കുറുക്ക് ഉണ്ടാക്കാനുള്ള പൊടി തുടങ്ങിയവയും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us