'ഡിഎംഎ കലോത്സവം 2025' സംസ്ഥാനതല മത്സരങ്ങൾ നവംബർ 8-നും 9-നും വികാസ് പുരി കേരളാ സ്‌കൂളിൽ

കലോത്സവത്തിന്റെ സുഖകരമായ നടത്തിപ്പിനായി ഡിഎംഎ യുടെ 32 ഏരിയകളെ സൗത്ത്, സൗത്ത് വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ് എന്നീ അഞ്ചു മേഖലകളായി തരം തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുക.

author-image
പി.എന്‍ ഷാജി
New Update
delhi malayalee asion1.jpg

ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം 2025, സംസ്ഥാനതല മത്സരങ്ങൾ വികാസ്‌പുരി കേരളാ സ്‌കൂളിൽ നവംബർ 8, 9 തീയതികളിൽ അരങ്ങേറും. മേഖലാ തല മത്സരങ്ങൾ ഒക്ടോബർ 19-നും 26-നും കാനിങ് റോഡ്, വികാസ്‌പുരി എന്നീ കേരളാ സ്‌കൂളുകളിലും ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലുമായി അരങ്ങേറും.

Advertisment

കലോത്സവത്തിന്റെ സുഖകരമായ നടത്തിപ്പിനായി ഡിഎംഎ യുടെ 32 ഏരിയകളെ സൗത്ത്, സൗത്ത് വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ് എന്നീ അഞ്ചു മേഖലകളായി തരം തിരിച്ചാണ് മത്സരങ്ങൾ അരങ്ങേറുക.

സൗത്ത് മേഖലയിൽ അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആയാ നഗർ, ബദർപുർ, ഛത്തർപൂർ, ജസോല, കാൽക്കാജി, മെഹ്റോളി, സംഗം വിഹാർ, സൗത്ത് നികേതൻ എന്നീ ഏരിയകളും സൗത്ത് വെസ്റ്റ് മേഖലയിൽ ദ്വാരക, ജനക്പുരി, മഹിപാൽപ്പൂർ - കാപ്പസ്ഹേഡാ, മായാപുരി - ഹരിനഗർ , പാലം - മംഗലാപുരി എന്നിവയും സെൻട്രൽ മേഖലയിൽ കരോൾ ബാഗ് - കണാട്ട്പ്ലേസ്, ലാജ്പത് നഗർ, പട്ടേൽ നഗർ, ആർ കെ പുരം, വിനയ് നഗർ - കിദ്വായ് നഗർ എന്നിവയും ഈസ്റ്റ് മേഖലയിൽ ആശ്രം - ശ്രീനിവാസ്‌പുരി, ദിൽഷാദ് കോളനി, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപൂർ, പട്പർഗഞ്ച് - ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷൻ, വസുന്ധര എൻക്ലേവ് എന്നിവയും വെസ്റ്റ് മേഖലയിൽ മോത്തി നഗർ - രമേശ് നഗർ, പശ്ചിംവിഹാർ, രജൗരി ഗാർഡൻ, രോഹിണി, ഉത്തംനഗർ - നാവാദാ, വികാസ്പുരി - ഹസ്താൽ എന്നീ ഏരിയകളുമാണ്.

ജനറൽ കൺവീനറായി ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായരും കൺവീനർമാരായി എസ് ഷാജി കുമാർ, നോവൽ ആർ തങ്കപ്പൻ എന്നിവരും കോർഡിനേറ്ററായി ജെ സോമനാഥനും തെരഞ്ഞെടുക്കപ്പെട്ടു.

മേഖലാതല കൺവീനർമാരായി എം എസ് സലികുമാർ (സൗത്ത്), അജി ചെല്ലപ്പൻ (സൗത്ത് വെസ്റ്റ്), പി പി പ്രിൻസ് (സെൻട്രൽ), തോമസ് മാമ്പിള്ളി (ഈസ്റ്റ്), കെ സി സുശീൽ (വെസ്റ്റ്) എന്നിവരും മേഖലാതല ജോയിന്റ് കൺവീനർമാരായി സ്‌റ്റാൻലി തോമസ്, റജി സതീഷ് (സൗത്ത്), ലാൽ കുമാർ, ആർ കുഞ്ചപ്പൻ (സൗത്ത് വെസ്റ്റ്), എം എസ് ജെയിൻ, ആർ ആർ നായർ (സെൻട്രൽ), എസ് രാധിക, എം എൽ ഭോജൻ (ഈസ്റ്റ്), സുരേഷ് ബാബു, സിന്ധു അനിൽ (വെസ്റ്റ്) എന്നിവരും കൂടാതെ 17 അംഗങ്ങൾ വീതം ഓരോ മേഖലകളിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു.

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ നവംബർ 9-നു ചേരുന്ന സമാപന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ ഗ്രേഡും പോയിന്റുകളും നേടുന്നവർക്ക് ഡിഎംഎ ടാലന്റഡ് അവാർഡുകൾ, മെമെന്റൊകൾ, സർട്ടിഫിക്കറ്റുകൾ, കൂടാതെ കലോത്സവത്തിന്റെ പരമ പ്രധാനമായ കലാതിലകം, കലാപ്രതിഭ എന്നീ പട്ടങ്ങളും സമാപന ദിവസം സമ്മാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജനറൽ കൺവീനർ കെ ജി രാഘുനാഥൻ നായർ, കോഓർഡിനേറ്റർ ജെ സോമനാഥൻ എന്നിവരുമായി 7838891770, 9212635200, 9717999482 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment