/sathyam/media/media_files/2026/01/08/samajwadi-2026-01-08-12-16-09.jpg)
ന്യൂഡല്‍ഹി: തുര്‍ക്ക്മാന്‍ ഗേറ്റിലെ ഫൈസ്-ഇ-ഇലാഹി മസ്ജിദിന് സമീപം നിയമവിരുദ്ധ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാനുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടികള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ സമാജ് വാദി പാര്‍ട്ടി എംപി മൊഹിബുള്ള നദ്വിയുടെ പങ്ക് ഡല്‍ഹി പോലീസ് സംശയിക്കുന്നു.
അക്രമം ആരംഭിക്കുന്നതിന് മുമ്പ് എംപി സ്ഥലത്ത് ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ചോദ്യം ചെയ്യലിനായി എംപിയ്ക്ക് സമന്‍സ് അയക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു
കോടതി ഉത്തരവ് പ്രകാരം നടന്ന പൊളിച്ചുനീക്കല്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ ശ്രമിച്ച് കല്ലേറും അക്രമവും നടന്ന സംഭവത്തില്‍ 30 ഓളം പ്രതികളെ സിസിടിവി ദൃശ്യങ്ങളും വീഡിയോകളും അടിസ്ഥാനമാക്കി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാന്‍ റെയ്ഡുകള്‍ നടക്കുന്നതായും പോലീസ് അറിയിച്ചു.
അക്രമത്തിന് പ്രേരണ നല്‍കിയേക്കാവുന്ന പശ്ചാത്തലത്തില്‍ രാംപൂര്‍ എംപിയായ മൊഹിബുള്ള നദ്വിയെ അന്വേഷണവുമായി സഹകരിക്കാന്‍ വിളിപ്പിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിന്‍റെ ഗൂഢാലോചനാ വശവും പോലീസ് പരിശോധിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us