New Update
/sathyam/media/media_files/cbru5cEaAmfPI1tFoNE0.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രികള്‍ക്ക് പുറമെ വിമാനത്താവളത്തിലും ബോംബ് ഭീഷണി. ഇ മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. വിമാനത്താവളത്തിലേത് കൂടാതെ പത്തോളം ആശുപത്രികൾക്കു നേരെയാണ് ബോംബ് ഭീഷണി. പരിശോധന നടക്കുകയാണെന്ന് ഡൽഹി ഫയർ സർവീസ് വ്യക്തമാക്കി.
Advertisment
പരിശോധനയില്‍ സംശയമുളവാക്കുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് ബുരാരി ആശുപത്രിയില്‍ ബോംബ് സന്ദേശം ലഭിച്ചത്. സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത് വൈകുന്നേരം 4.26-നാണ്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി എന്‍.സി.ആര്‍. മേഖലയിലെ 130-ല്‍ അധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.