New Update
/sathyam/media/media_files/hlyETyQSzL7LwjhMJJKW.jpg)
ഡല്‍ഹി: വഴിയരികില്‍ നിന്നും കാര്‍ മാറ്റിയിടാന്‍ ആവശ്യപ്പെട്ട പൊലീസ് കോണ്‍സ്റ്റബിളിനെ കാര്‍ കയറ്റി കൊലപ്പെടുത്തി.
Advertisment
ഡല്‍ഹിയിലെ നാഗലോയ് മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാത്രി കോണ്‍സ്റ്റബിള്‍ ഡ്രൈവറോട് കാര്‍ നീക്കിയിടാന്‍ ആവശ്യപ്പെട്ടതാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കോണ്‍സ്റ്റബിളിനെ കാര്‍ ഇടിപ്പിക്കുകയും 10 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തു. ഈ സമയം കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
സംഭവത്തിന് ശേഷം കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു, കാര്‍ പോലീസ് കണ്ടെടുത്തു.