മസ്ജിദിനോടു ചേർന്നുള്ള അ​ന​ധി​കൃ​ത ക​യേറ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ വ്യാ​പ​ക​ സം​ഘ​ർ​ഷം.ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക്കി​ടെയുണ്ടായ ക​ല്ലേ​റി​ൽ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നു തു​ർ​ക്ക്മാ​ൻ ഗേ​റ്റി​ലെ സ​യിദ് ഫൈ​സ് ഇ​ലാ​ഹി മ​സ്ജി​ദി​നോ​ട് ചേ​ർ​ന്നു​ള്ള ഭൂ​മി​യി​ലെ കൈയേ​റ്റ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​ണ് ഡൽഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്.

New Update
del

ന്യൂഡല്‍ഹി: ഡ​ൽ​ഹി രാം​ലീ​ല മൈ​താ​ന​ത്തി​നു സ​മീ​പ​മു​ള്ള മസ്ജിദിനോടു ചേർന്നുള്ള അ​ന​ധി​കൃ​ത ക​യേറ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ വ്യാ​പ​ക​ സം​ഘ​ർ​ഷം.

Advertisment

ഇന്നു പുലർച്ചെ ന​ട​ന്ന ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക്കി​ടെയുണ്ടായ ക​ല്ലേ​റി​ൽ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു.

സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നു തു​ർ​ക്ക്മാ​ൻ ഗേ​റ്റി​ലെ സ​യിദ് ഫൈ​സ് ഇ​ലാ​ഹി മ​സ്ജി​ദി​നോ​ട് ചേ​ർ​ന്നു​ള്ള ഭൂ​മി​യി​ലെ കൈയേ​റ്റ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​ണ് ഡൽഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്. 

ഏ​ക​ദേ​ശം 300 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രും 30 ബു​ൾ​ഡോ​സ​റു​ക​ളും സ​ഹി​തം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ത​ട​യാ​ൻ ശ്ര​മി​ച്ച 25-30 ഓ​ളം വ​രു​ന്ന സം​ഘം പോ​ലീ​സി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കുമെതിരേ ‌ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. 

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ച​ത്. നിരവധി നിർമാണങ്ങൾ നടപടിയിലൂടെ പോലീസ് തകർത്തു. ക​ല്ലേ​റി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​യാ​ൻ നൂ​റി​ല​ധി​കം വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

2025 ന​വം​ബ​റി​ലെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം രാം​ലീ​ല ഗ്രൗ​ണ്ടി​ന് സ​മീ​പ​മു​ള്ള 38,940 ച​തു​ര​ശ്ര അ​ടി ഭൂ​മി​യി​ലെ ക​യേറ്റ​ങ്ങ​ൾ മൂ​ന്ന് മാ​സ​ത്തി​ന​കം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

അതേസമയം, ​ഭൂ​മി വ​ഖ​ഫ് സ്വ​ത്താ​ണെ​ന്നും വ​ഖ​ഫ് ബോ​ർ​ഡി​ന് ത​ങ്ങ​ൾ പാ​ട്ടം ന​ൽ​കു​ന്നു​ണ്ടെ​ന്നു​മാ​ണ് മ​സ്ജി​ദ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ വാ​ദം. 

എ​ന്നാ​ൽ, 1940-ൽ ​പാ​ട്ട​ത്തി​ന് ന​ൽ​കി​യ 0.195 ഏ​ക്ക​ർ ഭൂ​മി​ക്കു പു​റ​ത്തു​ള്ള കൈയേ​റ്റ​ങ്ങ​ൾ മാ​ത്ര​മാ​ണ് നീ​ക്കം ചെ​യ്യു​ന്ന​തെ​ന്ന് കോർപറേഷൻ അറിയിച്ചു.

നി​ല​വി​ൽ പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ടെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ പൂ​ർണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കേ​സ് ഏ​പ്രി​ൽ 22ന് ​ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള രാംലീല ഗ്രൗണ്ടിലെ 38,940 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പിനും മൂന്നു മാസത്തെ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു കോടതിയുടെ ഉത്തരവ്.

Advertisment