/sathyam/media/media_files/2025/09/22/umar-khalid-2025-09-22-21-08-25.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ നാല് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിലാണ് നടപടി.രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ഫിഷ് ഫാത്തിമ, ഷിഫ ഉര്‍ റെഹ്‌മാന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം ഏഴിനേക്ക് മാറ്റി.
ഉമര്‍ ഖാലിദിന് വേണ്ടി അഭിഭാഷകന്‍ കപില്‍ സിബല്‍, ഗുല്‍ഫിഷ് ഫാത്തിമയ്ക്ക് വേണ്ടി എ എം സിങ്‌വി, ഷര്‍ജീല്‍ ഇമാമിന് വേണ്ടി സിദ്ധാര്‍ത്ഥ് ദേവ്, സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ തുടങ്ങിയവരാണ് ഹാജരായത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിക്കാത്തതില്‍ ക്ഷമ ചോദിച്ചായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാര്‍ കോടതി നടപടികള്‍ ആരംഭിച്ചത്.